പ്രളയ ബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് മുട്ടകള്‍ വിതരണം ചെയ്തു

ആലപ്പുഴ: (www.kvartha.com 02.09.2018) പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മുട്ട വിതരണം ചെയ്ത് മൃഗ സംരക്ഷണ വകുപ്പ്. നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റി നല്‍കിയ രണ്ടര ലക്ഷം കോഴിമുട്ടകളാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തുവരുന്നത്. പ്രളയ ബാധിത പ്രദേശങ്ങളിലെ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ആരോഗ്യ പരിരക്ഷയാണ് ലക്ഷ്യം.


സംസ്ഥാനത്ത് മുഴുവന്‍ വിതരണം ചെയ്യുന്നതിനായി 10 ലക്ഷം മുട്ടകളാണ് കമ്മിറ്റി നല്‍കിയിരിക്കുന്നത്. ഇതില്‍ രണ്ടര ലക്ഷം മുട്ടകളാണ് ആലപ്പുഴ ജില്ലക്ക് കിട്ടിയത്. ചെങ്ങന്നൂര്‍ താലൂക്കിലെ 13,000 വിദ്യാര്‍ഥികള്‍ക്ക് ഏഴു മുട്ടകള്‍ വീതം ഇതിനകം വിതരണം ചെയ്തു. മറ്റു താലൂക്കുകളിലും വിതരണം ചെയ്യാനായി മുട്ടകള്‍ അതത് തഹസീല്‍ദാര്‍മാരെ ഏല്‍പ്പിച്ചതായി ചുമതല വഹിക്കുന്ന ഡോ.ദിവ്യ ആര്‍.തങ്കം പറഞ്ഞു. അംഗന്‍വാടികളിലെ കുട്ടികള്‍ക്കും മുട്ടകള്‍ നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Alappuzha, Trending, Flood, Rain, Egg, Students, Animal Department, Eggs for Children from Flood areas. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?