ഭീമ കൊറെഗാവൂണ്‍ അറസ്റ്റ്; മഹാരാഷ്ട്ര പോലീസിന്റെ വാദങ്ങളെ തള്ളി ശിവസേനയും; നടപടികള്‍ അപഹാസ്യമെന്ന് സാമ്‌ന എഡിറ്റോറിയല്‍

മുംബൈ: (www.kvartha.com 03.09.2018) ഇടതുപക്ഷ സാമൂഹ്യ മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടുന്ന മഹാരാഷ്ട്ര പോലീസിനെതിരെ ശിവസേനയും. അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാരിനെ മറിച്ചിടാന്‍ ഗൂഢാലോചന നടത്തിയെന്നും പ്രധാനമന്ത്രിയെ നരേന്ദ്ര മോഡിയെ രാജീവ് ഗാന്ധി മാതൃകയില്‍ വധിക്കാന്‍ പദ്ധതിയിട്ടുവെന്നുമുള്ള പോലീസ് വാദത്തെ അപഹാസ്യമെന്നാണ് ശിവസേന വിശേഷിപ്പിച്ചത്. പാര്‍ട്ടി മുഖപത്രമായ സാം നയിലൂടെയാണ് പോലീസിനെതിരെ ശിവസേന തുറന്നടിച്ചത്.

National, Shiv Sena, Bhima Koregaon

അറസ്റ്റിന് പിന്നിലുള്ള പോലീസിന്റെ വാദങ്ങള്‍ അപഹാസ്യമാണ്. മന്‍ മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കിയത് ജനങ്ങളാണ്, മാവോയിസ്റ്റുകളല്ല. ഇപ്പോഴും ജനാധിപത്യ പ്രക്രിയയില്‍ മാറ്റം വരുത്താന്‍ ജനങ്ങള്‍ക്ക് കഴിയും. ശിവസേന പറഞ്ഞു.

പോലീസ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ല. ഇത്തരം നടപടികളെ സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തലാക്കണം. ഇത് വിഡ്ഢിത്തമാണ് എന്നും ശിവസേന എഡിറ്റോറിയലിലൂടെ വ്യക്തമാക്കി.

രാഷ്ട്രീയ നേട്ടത്തിനായി രാഷ്ട്രീയക്കാരും സര്‍ക്കാരും പോലീസിനെ ഉപയോഗിക്കുന്നത് ഇപ്പോള്‍ പുതുമയല്ലെന്നും ശിവസേന പറഞ്ഞു.

രാജീവ് ഗാന്ധി മാതൃകയിലുള്ള വധശ്രമം മോഡിക്കെതിരെ നടത്താന്‍ പദ്ധതിയിട്ടുവെന്ന പോലീസിന്റെ വാദവും ശിവസേന പൊളിച്ചടുക്കി.

മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും ഭയരഹിതരായ ധീരരായ നേതാക്കളായിരുന്നു. ആ ധൈര്യമാണ് അവരുടെ ജീവനെടുത്തത്. എന്നാല്‍ മോഡി ഒരിക്കലും അത്തരം സാഹസത്തിന് മുതിര്‍ന്നിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷയാണ് മോഡിക്ക് ലഭിക്കുന്നത്. ഒരു പക്ഷിക്ക് പോലും മോഡിക്ക് മുകളിലൂടെ പറക്കാനാകില്ലെന്നും ശിവസേന പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: "The former prime ministers, Indira Gandhi and Rajiv Gandhi were fearless and courageous leaders... It was their boldness which claimed their lives... But Modi will never indulge in such adventures. He is already provided the best security in the world and not even a bird can overfly him," the Sena pointed out.

Keywords: National, Shiv Sena, Bhima Koregaon


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?