ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ കാര്‍ അടിച്ച് തകര്‍ത്തു
കൊച്ചി: (www.kvartha.com 24.09.2018) ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ കാര്‍ അടിച്ച് തകര്‍ത്തു. എറണാകുളത്ത് അയ്യപ്പന്‍ കാവ് എന്ന സ്ഥലത്ത് വച്ച് ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുന്‍വശത്തെ ചില്ല് ആണ് അടിച്ചുതകര്‍ത്തത്. കാറിന് മറ്റ് കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്.
സംഭവ സമയത്ത് ഡ്രൈവര്‍ കാറിലുണ്ടായിരുന്നില്ല. അതേസമയം അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എം ടി രമേശ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP Kerala State General Secretary M.T Ramesh's Car Attacked, Kochi, News, Politics, attack, Car, Ernakulam, Complaint, Probe, Police, Kerala.
Keywords: BJP Kerala State General Secretary M.T Ramesh's Car Attacked, Kochi, News, Politics, attack, Car, Ernakulam, Complaint, Probe, Police, Kerala.
Powered by Info News For You

Comments
Post a Comment