ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറിയുടെ ടയറിന് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കാസര്‍കോട്: (www.kasargodvartha.com 30.09.2018) ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറിയുടെ ടയറിന് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. ചെമ്മനാട് ചന്ദ്രഗിരിപ്പാലത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മംഗളൂരുവില്‍ നിന്നും കൊല്ലത്തേക്ക് ഗ്യാസ് നിറച്ച് പോവുകയായിരുന്ന ടി എന്‍ 52 വൈ 6977 നമ്പര്‍ ടാങ്കര്‍ ലോറിയുടെ ടയറിനാണ് തീപിടിച്ചത്.

സമീപവാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ലോറി നിര്‍ത്തി നോക്കിയപ്പോഴാണ് ടയര്‍ കത്തുന്നതായി കണ്ടത്. ഗ്യാസ് നിറച്ച ടാങ്കറായതിനാല്‍ വന്‍ പരിഭ്രാന്തിക്കിടയാക്കി. സമീപത്തുണ്ടായിരുന്നവരെല്ലാം സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് തീയണച്ചത്. പോലീസെത്തി കെ എസ് ടി പി റോഡിലൂടെയുള്ള വാഹനഗതാഗതം തടഞ്ഞു.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് തീയണച്ച ശേഷം ടയര്‍ മാറ്റി പുതിയ സ്ഥാപിച്ച ശേഷം സുരക്ഷ ഉറപ്പു വരുത്തി ടാങ്കര്‍ ലോറി യാത്ര തുടര്‍ന്നു.






(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Chandragiri-river, Tanker-Lorry, fire, fire force, Tanker lorry's Tyre burned while riding
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?