വീട്ടില്‍ അതിക്രമിച്ചെത്തിയ പര്‍ദധാരി വയോധികയായ വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല തട്ടിപ്പറിക്കാന്‍ ശ്രമിച്ചു; ചെറുത്തതോടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന് രക്ഷപ്പെട്ടു, സമീപത്തെ ക്വാര്‍ട്ടേഴ്‌സിലെ യുവതിയും പിതാവും പോലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: (www.kasargodvartha.com 12.09.2018) വീട്ടില്‍ അതിക്രമിച്ചെത്തിയ പര്‍ദധാരി വയോധികയായ വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. വീട്ടമ്മ ചെറുത്തതോടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ സമീപത്തെ ക്വാര്‍ട്ടേഴ്‌സിലെ യുവതിയെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ചെമ്മനാട് മുണ്ടാകുലത്തെ അബ്ദുല്‍ ലത്വീഫിന്റെ ഭാര്യ ജമീലയാണ് അക്രമത്തിനിരയായത്. ചൊവ്വാഴ്ച രാത്രി 8.15 മണിയോടെയാണ് സംഭവം. ലത്വീഫ് നിസ്‌കാരത്തിനായി പള്ളിയില്‍ പോയതായിരുന്നു. ഈ സമയത്താണ് പര്‍ദ ധാരിയായ യുവതി അതിക്രമിച്ചെത്തിയ ജമീലയുടെ മുഖത്ത് മുളകുപൊടി വിതറി മാല തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. ഇവര്‍ ചെറുത്തതോടെയാണ് സമീപത്തുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ന്ന് രക്ഷപ്പെട്ടത്.

ലത്വീഫ് തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് അക്രമം നടത്തിയതെന്ന് വ്യക്തമായത്. ഇവരെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Mobile Phone, custody, Top-Headlines, House, Robbery attempt; 2 in Police Custody
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?