കടുംപിടുത്തം ഐസക്കിനോ; സാലറി ചലഞ്ച് നിര്‍ബന്ധ പിരിവാക്കുന്നതിനോട് സിപിഎമ്മിലും മുന്നണിയിലും വിയോജിപ്പ്
തിരുവനന്തപുരം: (www.kvartha.com 26.09.2018) സാലറി ചലഞ്ചിനോട് അനുകൂലമായി പ്രതികരിക്കാതിരുന്നവരെ ഭീഷണിപ്പെടുത്തുകയും നടപടികളെടുക്കുകയും ചെയ്യുന്ന രീതിക്ക് ധനമന്ത്രി തോമസ് ഐസക് പ്രോത്സാഹനം നല്‍കുന്നു. ഇതിനെതിരെ സിപിഎമ്മിലും ഇടതുമുന്നണിയിലും അതൃപ്തി.
മഹാപ്രളയത്തെ നേരിടുന്നതിന് അസാധാരണമായ ഇച്ഛാശക്തി പ്രകടിപ്പിച്ചും രക്ഷാപ്രവര്‍ത്തനങ്ങളെയും ദുരിതാശ്വാസത്തെയും ഏകോപിപ്പിക്കുന്നതില്‍ സമര്‍ത്ഥമായ നേതൃത്വം നല്‍കുകയും ചെയ്ത മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വെട്ടിലാക്കുന്ന രീതിയാണ് ഇതെന്ന വിമര്‍ശനമാണ് ഉയരുന്നത്.
പ്രതിപക്ഷം ഈ വിഷയം തുടര്‍ച്ചയായി ഉന്നയിക്കുന്നതും സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നതും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളും മുന്നണി ഘടകകക്ഷികളും ചൂണ്ടിക്കാട്ടുന്നു. സിപിഐ നേതൃത്വം ഇക്കാര്യത്തിലെ അതൃപ്തി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അറിയിക്കുമെന്നാണ് സൂചന. അടുത്ത ദിവസങ്ങളില്‍ ചേരാനിരിക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലും ഈ വിഷയം ചര്‍ച്ചയാകും.
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരിലും അധ്യാപകരിലും നാല്‍പ്പത് ശതമാനത്തോളം നേരിട്ട് പ്രളയബാധിതരാണെന്നും അവരോടുള്‍പ്പെടെ ഒരു മാസത്തെ ശമ്പളം പിടിച്ചുപറിക്കുന്നതുപോലെ ഈടാക്കുന്നത് അനീതിയാണെന്നുമാണ് പ്രതിപക്ഷ വാദം. ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ താല്‍പര്യമില്ലാത്തവരില്‍ നിന്ന് അവര്‍ ഇഷ്ടത്തോടെ നല്‍കുന്ന തുക മാത്രം ഈടാക്കണം എന്നും അവര്‍ ആവശ്യപ്പെടുന്നു. തരാത്തവരെ പലവിധത്തില്‍ ഉപദ്രവിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണം.
പ്രതിപക്ഷം ഈ പ്രചാരണം ശക്തമായി നടത്തുന്നത് സര്‍ക്കാരിനെതിരായി ഇടത് അനുകൂല സര്‍വീസ് സംഘടനാ പ്രവര്‍ത്തകരിലും കുടുംബങ്ങളിലുംപോലും അമര്‍ഷമുണ്ടാക്കിയെന്നാണ് സിപിഎമ്മിലെയും എല്‍ഡിഎഫിലെയും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് നിര്‍ബന്ധ പിരിവ് അവസാനിപ്പിക്കണം എന്നാണ് ആവശ്യം.
എന്നാല്‍ ധനവകുപ്പിന്റെയും മന്ത്രി തോമസ് ഐസക്കിന്റെയും ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നിലപാടില്‍ യാതൊരു മാറ്റത്തിനും സാധ്യതയില്ലെന്നാണ് സൂചന. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടാല്‍ മാത്രമേ എന്തെങ്കിലും മാറ്റത്തിനു സാധ്യതയുള്ളു.
എന്നാല്‍ ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും സാലറി ചലഞ്ചിനോട് അനുകൂലമായി പ്രതികരിച്ച സാഹചര്യത്തില്‍ ഇനി മാറ്റാനാകില്ലെന്ന നിലപാടാണത്രേ മുഖ്യമന്ത്രിയുടേത്. ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ഉയരുമെന്നതുകൊണ്ടുകൂടിയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തീരുമാനിച്ച വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് പിന്മാറിയതെന്നും സൂചനയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Salary challenge; Dissent from CPM and LDF too,Thomas Issac, News, Politics, Flood, Trending, Rain, Threatened, Salary, Compensation, Chief Minister, Criticism, CPM, Kerala.

Powered by Info News For You

Comments
Post a Comment