ചെളിയും കല്ലുകളും കുഴികളും നിറഞ്ഞ റോഡ്; ആശുപത്രിയിലെത്തിക്കുന്നതിനിടെ യുവതി പ്രസവിച്ചു

ഹൈദരാബാദ്: (www.kvartha.com 07.09.2018) ഗതാഗതസൗകര്യമില്ലാത്ത ഊരില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രിയിലെത്തിക്കാന്‍ കുടുംബാംഗങ്ങളും നാട്ടുകാരും മാറി മാറി ചുമന്നു പോകുന്നതിനിടയില്‍ ആദിവാസി യുവതിക്ക് വഴിമധ്യേ പ്രസവം. ആന്ധ്രാപ്രദേശിലെ വിഴിയനഗരം ജില്ലയിലെ ആദിവാസി ഊരിലുള്ള മുത്തമ്മയ്ക്കാണ് വഴിയില്‍ പ്രസവിക്കേണ്ടി വന്നത്.

മുളകളും കയറും തുണിയുമുപയോഗിച്ചുണ്ടാക്കിയ ഒരു തൊട്ടിലിലിരുത്തിയാണ് മുത്തമ്മയെ ആശുപത്രിയില്‍ കൊണ്ടു പോയത്. കൂട്ടത്തിലുള്ള ഒരു യുവാവ് പകര്‍ത്തിയ വീഡിയോയിലാണ് ആശുപത്രിയിലേക്കുള്ള യാത്രയുടെ രംഗങ്ങളുള്ളത്. പലപ്രാവശ്യം റോഡിന്റെ ശോചനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു.

Woman Carried On Pole Delivers In Open. Man Hopes Video Will Shake Netas, Hyderabad, Local-News, News, Pregnant Woman, hospital, Treatment, Video, National

ചെളിയും കല്ലുകളും കുഴികളും നിറഞ്ഞ വനപാതയിലൂടെ സാഹസികമായാണ് ഇവര്‍ ഗര്‍ഭിണിയെ ചുമന്നു പോകുന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആറ് ഏഴ് കിലോമീറ്ററുകള്‍ കഴിയുമ്പോഴേക്കും പ്രസവവേദന അസഹനീയമായതിനെ തുടര്‍ന്ന് യുവതി കൂടെയുള്ള സ്ത്രീകളുടെ സഹായത്തോടെ പ്രസവിക്കാനൊരുങ്ങുന്നതും കാണാം.

പിന്നീട് കൂടെയുണ്ടായിരുന്ന സ്ത്രീകളുടെ സഹായത്തോടെ പ്രസവം നടന്നു. വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ ഉദ്ദേശം അധികൃതരുടെ കണ്ണുതുറപ്പിക്കലാണെന്ന് പകര്‍ത്തിയ യുവാവ് വ്യക്തമാക്കുന്നു. ഇത് കണ്ടിട്ടെങ്കിലും വിഴിയനഗരത്തെ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഉപകാരപ്രദമായ രീതിയിലുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണിവര്‍.

ഇക്കഴിഞ്ഞ ജൂലായ് 29 ന് സമാനമായ മറ്റൊരു സംഭവത്തില്‍ അഞ്ചു മാസം ഗര്‍ഭിണിയായ യുവതിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. ഇരുപത്തഞ്ചുകാരിയായ ഇവരെ ഭര്‍ത്താവുള്‍പ്പെടെയുള്ളവര്‍ 12 കിലോമീറ്ററോളം ചുമന്നു നടന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman Carried On Pole Delivers In Open. Man Hopes Video Will Shake Netas, Hyderabad, Local-News, News, Pregnant Woman, hospital, Treatment, Video, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?