അന്താരാഷ്ട്ര കാപ്പി ദിനാചരണം ഒക്ടോബര്‍ ഒന്നിന് കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: (www.kvartha.com 27.09.2018) അന്താരാഷ്ട്ര കാപ്പിദിനമായ ഒക്ടോബര്‍ ഒന്നിന് കല്‍പ്പറ്റയില്‍ വിപുലമായ രീതിയില്‍ ദിനാചരണ പരിപാടികള്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷകരും സംരംഭകരും തൊഴിലന്വേഷകരും അടുക്കളക്കാരികളുമായ സ്ത്രീകളെ കാപ്പിയുടെ ഉല്പാദനം മുതല്‍ ഉപയോഗം വരെ കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാപ്പിയില്‍ സ്ത്രീകള്‍ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര കോഫി ദിനത്തിന്റെ വിഷയം.
കോഫി ബോര്‍ഡ്, വികാസ്പീഡിയ, കൃഷി ജാഗരണ്‍, അഗ്രി കള്‍ച്ചര്‍ വേള്‍ഡ് തുടങ്ങിയവയുടെ സഹകരണത്തോടെ നബാര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷികോല്‍പ്പാദന കമ്പനിയായ വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. തിങ്കളാഴ്ച രാവിലെ പത്ത് മണി മുതല്‍ കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ താല്‍പ്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം.
സ്ത്രീകളും കാപ്പിയും എന്ന വിഷയത്തില്‍ കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വിജയ ലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തും. കഴിഞ്ഞ വര്‍ഷം കോഫി ബോര്‍ഡിന്റെ ഫ്‌ളേവര്‍ ഓഫ് ഇന്ത്യ ഫൈന്‍ കപ് അവാര്‍ഡ് നേടിയ ചെറുകിട കാപ്പി കര്‍ഷക മാനന്തവാടി പുതിയിടം ജ്വാലിനി നേമചന്ദ്രന്‍ ,ഒന്നര പതിറ്റായി കാപ്പിയില്‍ ചെറുകിട സംരംഭം നടത്തി വരുന്ന മക്കിയാട് പ്രണവം കോഫി സെന്ററിലെ മേച്ചിലാട്ട് എന്‍.കെ. രമാദേവി എന്നിവരെ ചടങ്ങില്‍ ആദരിക്കും. വേവിന്‍ പ്രൊഡ്യുസര്‍ കമ്പനി പുറത്തിറക്കിയ റോബസ്റ്റയും അറബിക്കയും ബ്ലെന്‍ഡ് ചെയ്ത ഫില്‍റ്റര്‍ കോഫിയായ വിന്‍കോഫിക്ക് വിപണിയില്‍ നല്ല പ്രതികരണമാണന്ന് ഇവര്‍ പറഞ്ഞു.
വിവിധയിനം കാപ്പിയുടെ പ്രദര്‍ശനവും വ്യത്യസ്തയിനം കാപ്പിരുചിക്കാനുള്ള അവസരവും ഉണ്ടാകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കറുത്ത മണി, വേവിന്‍ കമ്പനി ചെയര്‍മാന്‍ എം കെ ദേവസ്യ, സിഇഒ കെ രാജേഷ്, വികാസ് പീഡിയ സ്‌റ്റേറ്റ് കോഡിനേറ്റര്‍ സി വി ഷിബു എന്നിവര്‍ പറഞ്ഞു. കടാശ്വാസം ഉള്‍പ്പടെ കാപ്പി കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്ന നിവേദനത്തിനുള്ള ഒപ്പു ശേഖരത്തിനും അന്ന് തുടക്കം കുറിക്കും.
ജപ്പാന്‍ കോഫി അസോസിയേഷന്റെ നേതൃത്വത്തില്‍ 1983 ല്‍ ആദ്യമായി ജപ്പാനില്‍ ദേശീയ കാപ്പിദിനം ആചരിച്ചു. ഇതോടെയാണ് കാപ്പിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ശ്രദ്ധ ലഭിച്ചത്. 1997 ല്‍ ചൈനയില്‍ അന്തര്‍ദേശീയ കാപ്പിദിനം ആചരിക്കപ്പെട്ടു. 2005 നവംബര്‍ 17 ന് നേപ്പാളിലും 2006 ഓഗസ്റ്റ് 17 ന് ഇന്തോനേഷ്യയിലും ദേശീയ കാപ്പിദിനം ആഘോഷിച്ചു. ജര്‍മ്മനിയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബറിലെ ആദ്യ ശനിയാഴ്ചയാണ് കാപ്പിദിനം. എന്നാല്‍ കോസ്റ്റാറിക്കയില്‍ സെപ്റ്റംബര്‍ മാസത്തില്‍ രണ്ടാം വെള്ളിയാഴ്ചയാണ് കാപ്പിദിനം.
അയര്‍ലീന്‍ഡില്‍ സെപ്റ്റംബര്‍ 18, മംഗോളിയ സെപ്റ്റംബര്‍ 20, സ്വിറ്റ്‌സര്‍ലന്‍ഡ് സെപ്റ്റംബര്‍ 28 എന്നിങ്ങനെയാണ് കാപ്പിദിന പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നത്. ഓസ്‌ട്രേലിയ, കാനഡ, മലേഷ്യ തുടങ്ങി 24 രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 24 നാണ് ദേശീയ കാപ്പിദിനം. ജപ്പാനിലും ശ്രീലങ്കയിലും ഒക്‌ടോബര്‍ 1 ന് ദേശീയതലത്തില്‍ കാപ്പിദിനം സംഘടിപ്പിച്ചു വരുന്നുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Wayanad, News, Programme, Coffee, World Coffee Day, World Coffee Day celebration in Kalpatta

Powered by Info News For You

Comments
Post a Comment