കാസര്‍കോട്- മധൂര്‍- സീതാംഗോളി റൂട്ടിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; സമാന്തര സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആര്‍ ടി ഒ

കാസര്‍കോട്: (www.kasargodvartha.com 27.09.2018) കാസര്‍കോട്- മധൂര്‍- സീതാംഗോളി റൂട്ടിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകള്‍ ആര്‍ ടി ഒയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ബസുകള്‍ വെള്ളിയാഴ്ച മുതല്‍ സര്‍വ്വീസ് നടത്തും. സമാന്തര സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍ ടി ഒ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. ഇതിനായി പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെയും നിയോഗിക്കും.

കാസര്‍കോട് കുഡ്‌ലു വഴി മധൂര്‍ റൂട്ടിലും, സീതാംഗോളി -മധൂര്‍- വിദ്യാനഗര്‍ റൂട്ടുകളിലുമായി ഇരുപതിലേറെ ബസുകളാണ് ബുധനാഴ്ചയും വ്യാഴാഴ്ചയുമായി സര്‍വീസ് മുടക്കിയത്. ഇതുമൂലം നിരവധി യാത്രക്കാരും വിദ്യാര്‍ത്ഥികളുമാണ് വലഞ്ഞത്. കോടതി വിധിയുണ്ടായിട്ടും ജില്ലയിലെ പല റൂട്ടുകളിലും സമാന്തര സര്‍വീസ് തുടരുന്നുവെന്നാണ് ബസ് ഉടമകള്‍ പരാതിപ്പെടുന്നത്. സമാന്തര സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ പിടിക്കപ്പെട്ടാല്‍ 2,000 രൂപ പിഴ ചുമത്തും. ചര്‍ച്ചയില്‍ ബസുടമാ സംഘം ജില്ലാ പ്രസിഡണ്ട് കെ ഗിരീഷ്, താലൂക്ക് പ്രസിഡണ്ട് എന്‍ എം ഹസൈനാര്‍, ജനറല്‍ സെക്രട്ടറി സി എ മുഹമ്മദ് കുഞ്ഞി, ജില്ലാ ട്രഷറര്‍ സി എ മുഹമ്മദ് കുഞ്ഞി, താരാനാഥ്, രാധാകൃഷ്ണന്‍ എന്നിവരും ആര്‍ ടി ഒ അബ്ദുല്‍ ഷുക്കൂറും ചര്‍ച്ചയില്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, news, Strike, Bus, Auto-rickshaw, RTO, Bus Strike canceled
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?