ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത് നവജാതശിശുക്കളുടെ മൃതദേഹമല്ലെന്ന് പോലീസ്

കൊല്‍ക്കത്ത: (www.kvartha.com 03.09.2018) ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത് നവജാതശിശുക്കളുടെ മൃതദേഹമല്ലെന്നും ആശുപത്രി മാലിന്യമാണെന്നും പോലീസ്. കൊല്‍ക്കത്തയില്‍ ആളൊഴിഞ്ഞ പറമ്പില്‍ പ്ലാസ്റ്റിക് കവറുകളില്‍ കണ്ടെത്തിയത് ആശുപത്രി മാലിന്യമാണെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ഡെപ്യൂട്ടി കമ്മീഷണറാണ് അറിയിച്ചത്.

മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ തൊഴിലാളികളാണ് ആളൊഴിഞ്ഞ് പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ മാലിന്യങ്ങള്‍ കണ്ടെത്തിയത്. ഇവ നവജാത ശിശുക്കളുടെ മൃതദേഹമാണെന്ന് സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കൊല്‍ക്കത്തയിലെ ഹരിദേബ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബെഹാല മേഖലയിലാണ് മാലിന്യം കണ്ടെത്തിയത്.

തുടര്‍ന്ന് ഡോക്ടര്‍മാരെത്തി പരിശോധന നടത്തുകയും കവറുകളില്‍ കണ്ടെത്തിയത് നവജാത ശിശുക്കളുടെ മൃതദേഹമല്ലെന്ന് കണ്ടെത്തുകയുമായിരുന്നു. ഫോറന്‍സിക് പരിശോധന നടത്തിയാല്‍ മാത്രമേ കവറുകളില്‍ കണ്ടെത്തിയത് എന്ത് മാലിന്യമാണ് എന്ന് വ്യക്തമാകുകയുള്ളൂ.



Keywords: India, National, News, Kolkata, hospital, Police, Doctor, New Born Child, Death, Only Medical Waste: Kolkata Police Denies Finding Dead Bodies Of 14 Newborn Babies


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?