പോലീസിനെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്ന വാറണ്ട് പ്രതിയെ വീട് വളഞ്ഞ് പിടികൂടി

കുമ്പള: (www.kasargodvartha.com 03.09.2018) പോലീസിനെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്ന വാറണ്ട് പ്രതിയെ വീട് വളഞ്ഞ് പിടികൂടി. മധൂര്‍ പെരിയടുക്കയിലെ ഉദയനെ (36)യാണ് കുമ്പള എസ് ഐ ടി വി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീടുവളഞ്ഞ് അറസ്റ്റു ചെയ്തത്.

2013 ല്‍ കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ വെടിക്കെട്ട് ഉത്സവവുമായി ബന്ധപ്പെട്ട് പോലീസിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു ഉദയന്‍. കോടതി ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Police, Attack, Crime, Police, arrest, Attack case accused arrested in warrant case
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?