ചന്ദ്രഗിരിപ്പാലത്തില്‍ കൂട്ടവാഹനാപകടം; ടെമ്പോ പാലത്തിന്റെ കൈവരി തകര്‍ത്തു, പുഴയിലേക്ക് മറിയാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

കാസര്‍കോട്: (www.kasargodvartha.com 29.09.2018) ചന്ദ്രഗിരിപ്പാലത്തില്‍ കൂട്ടവാഹനാപകടം. ഡസ്റ്റര്‍ കാറും മറ്റൊരു കാറും ഓട്ടോ ടെമ്പോയുമാണ് അപകടത്തില്‍പെട്ടത്. പാലത്തിന്റെ കൈവരി തകര്‍ത്തു നിന്ന ടെമ്പോ പുഴയിലേക്ക് മറിയാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് അപകടമുണ്ടായത്.



ഒരു വാഹനത്തെ മറികടന്നു വന്ന ഡസ്റ്റര്‍ കാറാണ് അപകടം വരുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഈ കാര്‍ മറ്റൊരു കാറിലും ടെമ്പോയിലും ഇടിക്കുകയായിരുന്നു. അലമാരയും വീട്ടുപകരണങ്ങളും കൊണ്ടുപോവുകയായിരുന്ന ടെമ്പോ. പരിക്കേറ്റ ടെമ്പോ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്ദ്രഗിരിപ്പാലത്തിനു മുകളില്‍ നേരത്തെയും വന്‍ അപകടം നടന്നിരുന്നു. അപകടം പതിവാകുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vehicle, Top-Headlines, Accident, Bridge, Chandragiri-river, Chemnad, Road Accident in Chandragiri bridge
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?