സഭയും സര്‍ക്കാരും കൈവിട്ടു: ഞങ്ങള്‍ക്ക് നീതി വേണമെന്ന് കന്യാസ്ത്രീകള്‍


കൊച്ചി (www.evisionnews.co): ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ലൈംഗീക പീഡന പരാതിയില്‍ തങ്ങളെ സഭയും സര്‍ക്കാരും കൈവിട്ടെന്ന് കന്യാസ്ത്രീകള്‍. ഇരയായ ഞങ്ങളുടെ സഹോദരിക്ക് അവകാശപ്പെട്ട നീതിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതിനാല്‍ നീതി ലഭിക്കും വരെ സമരം ചെയ്യുമെന്നും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റു വൈകുന്നതില്‍ പ്രതിഷേധിച്ച് ഹൈക്കോടതി ജങ്ഷനില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു കന്യാസ്ത്രീകള്‍.

74 ദിവസത്തിലധികമായി സംഭവം നടന്നിട്ട്. ഇതുവരെ ഞങ്ങളെ നിരവധി തവണ ചോദ്യം ചെയ്തു. എന്നാല്‍, ബിഷപ്പിനേയോ? കന്യാസ്ത്രീ ചോദിച്ചു. ഇത്തരമൊരു പരാതി ഒരു സാധാരണക്കാരനു നേരെയാണ് വരുന്നതെങ്കില്‍ അയാള്‍ രണ്ടു ദിവസം കൊണ്ട് അറസ്റ്റിലാകുമായിരുന്നു. എന്നാല്‍, ഇവിടെ സംഭവിച്ചത് നേരെ മറിച്ചാണ്. നിരവധി തെളിവുകള്‍ ലഭിച്ചിട്ടും എന്തുകൊണ്ട് ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നു. അധികാരമുള്ളതുകൊണ്ടാണോ പണമുള്ളത് കൊണ്ടാണോ എന്നും കന്യാസ്ത്രീകള്‍ ചോദിച്ചു. സര്‍ക്കാരില്‍ നിന്നും സഭയില്‍ നിന്നും ഞങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ല. ഇനി പ്രതീക്ഷ നീതിപീഠത്തില്‍ മാത്രമാണ്. ഞങ്ങളുടെ സഹോദരിക്ക് നീതികിട്ടും വരെ പ്രതിഷേധം തുടരുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?