കണ്ണീരണിഞ്ഞ കേരളത്തിനുവേണ്ടി ഈ ചിത്രങ്ങള്‍; ദുരിതാശ്വാസത്തിനായി കാരിക്കേച്ചര്‍ കാര്‍ട്ടൂണ്‍ രചന

തിരുവനന്തപുരം: (www.kasargodvartha.com 05.09.2018) ചിരിയുണര്‍ത്തുന്ന കാര്‍ട്ടൂണിനും കാരിക്കേച്ചറിനും മനുഷ്യന്റെ സങ്കടങ്ങളില്‍ ഒപ്പം നില്‍ക്കാനും കഴിയും. തലസ്ഥാന നഗരി ചൊവ്വാഴ്ച സാക്ഷ്യം വഹിച്ചത് കാരുണ്യത്തിന്റെ രേഖകള്‍ക്കാണ്. ദുരിതാശ്വാസത്തിന് ധനശേഖരണാര്‍ത്ഥം, കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് 27 പ്രശസ്ത കലാകാരന്മാര്‍ കാരിക്കേച്ചര്‍ കാര്‍ട്ടൂണ്‍ രചന നടത്തിയത്. സമരവേദികളുടെ പതിവുസ്ഥലത്ത് ഒരു ദിവസം വരകളില്‍ പൊതുജനം കഥാപാത്രമായി.

കൗതുകത്തോടെ ആളുകള്‍ ചിത്രകാരന്മാരുടെ മുന്നില്‍ മോഡലായി ഇരുന്നു. അവര്‍ക്കൊപ്പം ഇടയ്ക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സ്പീക്കറും ഡി.ജി.പി. ലോകനാഥ് ബെഹ്റയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എത്തി. ചിത്രങ്ങള്‍ വരച്ച് നല്‍കിയതില്‍ നിന്ന് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. പരിപാടിയില്‍ ആകര്‍ഷണമായി ഡാവിഞ്ചി സുരേഷ് നിര്‍മിച്ച പ്രളയ ശില്‍പവും എത്തിയിരുന്നു.

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്‍ കാര്‍ട്ടൂണ്‍ വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിനെ പ്രളയത്തില്‍ നിന്നുയര്‍ത്തുന്ന ഒരു അമ്മയായി മുഖ്യമന്ത്രി പിണറായി വിജയനെ വരച്ചതായിരുന്നു ചിത്രം. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ കാരക്കാമണ്ഡപം വിജയകുമാര്‍, എബി എന്‍. ജോസഫ്, കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ്, പ്രോഗ്രാം കോ ഓഡിനേറ്റര്‍ സജീവ് ശൂരനാട് എന്നിവര്‍ നേതൃത്വം നല്‍കി. കല കാരുണ്യത്തിനുവേണ്ടി എന്ന മുദ്രാവാക്യവുമായി നടന്ന പരിപാടിയില്‍ ഭിന്നശേഷിയുള്ളവരിലെ സര്‍ഗപ്രതിഭയ്ക്കുള്ള രാഷ്ട്രപതിയുടെ ദേശീയ പുരസ്‌കാരം നേടിയ അഞ്ജന്‍ സതീഷ്, വിജയതേജസ്വി (മനോരമ), ടി.കെ. സുജിത് (കേരള കൗമുദി), ഉണ്ണിക്കൃഷ്ണന്‍ (മാതൃഭൂമി), ഗിരീഷ് കുമാര്‍ (ടൈംസ് ഓഫ് ഇന്ത്യ), രതീഷ് രവി, ഇ. സുരേഷ്, അനൂപ് രാധാകൃഷ്ണന്‍, നൗഷാദ്, കലേഷ് പൊന്നപ്പന്‍, ബാനര്‍ജി, ജി. ഹരി, സന്തോഷ് ടി.എസ്., കാര്‍ത്തിക കറ്റാനം, പ്രതാപന്‍ പുളിമാത്ത്, സ്വാതി ജയകുമാര്‍, കൃഷ്ണകുമാര്‍ വട്ടപ്പറമ്പില്‍, പന്തളം ബാബു, ലതീഷ് സോമന്‍, ഗിരീഷ് നടുവട്ടം, റിയാസ് റഹ്മാന്‍, രതീഷ് താടിക്കാരന്‍, രഞ്ജിത് എം.എസ്., അനില്‍ രൂപചിത്ര, ദേവരാജന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Thiruvananthapuram, Top-Headlines, Cartoon, This pictures for Kerala; Caricature Cartoon drawing conducted in Thiruvananthapuram 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?