ഗോവ മന്ത്രിസഭയില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ രാജിവെച്ചു
പനാജി: (www.kvartha.com 24.09.2018) ഗോവ മന്ത്രിസഭയില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. മനോഹര്‍ പരീക്കര്‍ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് രണ്ട് മന്ത്രിമാരുടെ രാജി. ഇരുവരും ചികിത്സയില്‍ കഴിയുന്നതിനെ തുടര്‍ന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതി വകുപ്പ് മന്ത്രി പാണ്ഡുരംഗ് മദ്കികാര്‍ എന്നിവരാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജിവെച്ചത്. ഫ്രാന്‍സിസ് ഡിസൂസ അമേരിക്കയിലും, പാണ്ടുരംഗ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മുംബൈയിലും ചികിത്സയിലാണ്.
ബിജെപി നേതാക്കളായ നിലേഷ് കാബ്രല്‍, മിലിന്ദ് നായിക് എന്നിവര്‍ ഉടന്‍ പകരം ചുമതലയേറ്റെടുക്കും. മന്ത്രിസഭയില്‍ മാറ്റം വരുത്തുമെന്നും എന്നാല്‍ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തന്നെ തുടരുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതലാണ് ഗോവയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. പരീക്കര്‍ ചികിത്സക്കായി അവധിയില്‍ പ്രവേശിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് തങ്ങള്‍ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
Keywords: India, National, News, Goa, Cabinet, Resignation, Ministers, BJP, Manohar Parrikar Drops 2 Unwell Ministers From His Cabinet In Goa

Powered by Info News For You

Comments
Post a Comment