കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ അധികൃതര്‍ കനിഞ്ഞു; എന്നാല്‍ ജയരാജന്റെ കൊമ്പ് മുറിക്കണേല്‍ ഇനിയും കാത്തിരിക്കണം ആറുമാസത്തോളം
തിരുവല്ല: (www.kvartha.com 23.09.2018) കോടികള്‍ കൈയിട്ടു വാരി സ്വന്തം കീശ നിറയ്ക്കുന്ന തമ്പുരാക്കന്മാരുള്ള ദേവസ്വം ബോര്‍ഡ് ഒരു മിണ്ടാപ്രാണിയോട് കാണിക്കുന്ന ക്രൂരത. നീണ്ടു വളര്‍ന്ന കുട്ടു കൊമ്പുകള്‍ക്കിടയില്‍ തീറ്റയെടുക്കാന്‍ കഴിയാതെ നിസഹായവസ്ഥയിലാണ് കുട്ടിക്കൊമ്പന്‍ ജയരാജന്‍. തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ആനയാണ് ജയരാജന്‍.
നീണ്ടു വളര്‍ന്ന് വളഞ്ഞ കൊമ്പുകള്‍ക്കിടയിലൂടെ ജയരാജന് തീറ്റയെടുക്കാന്‍ ബുദ്ധിമുട്ടായിട്ട് മാസങ്ങളായി. കൊമ്പ് മുറിച്ചു നീക്കുന്നതിനുള്ള അനുമതി തേടി ഒരു വര്‍ഷം മുമ്പ് തിരുവല്ല ദേവസ്വം സബ്ഗ്രൂപ്പ് അധികൃതര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതില്‍ നടപടി ഇല്ലാതായതോടെ മൂന്നു മാസങ്ങള്‍ക്ക് മുമ്പ് വീണ്ടും അപേക്ഷ നല്‍കി. ഇതേ തുടര്‍ന്ന് ഈ മാസം 12ന് വൈകിട്ട് മൂന്നിന് കൊമ്പ് മുറിക്കാനുള്ള അനുമതി ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്ന് ലഭിച്ചു. എന്നാല്‍ തീരുമാനം ലഭിച്ചപ്പോള്‍ ആന കൊമ്പ് മുറിക്കാന്‍ സമ്മതിക്കുന്നില്ല. മദപ്പാട് കാരണം ഇതിന് സാധിക്കുന്നില്ലായെന്നാണ് അധികൃതര്‍ പറയുന്നത്.
ഇനിയും ആറു മാസം കഴിഞ്ഞേ കൊമ്പ് മുറിക്കാന്‍ സാധിക്കുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുറിക്കാന്‍ കാലതാമസം നേരിട്ടാല്‍ വളര്‍ന്ന കൊമ്പുകളുമായി തീറ്റ എടുക്കാന്‍ കഴിയാതെ ജയരാജന് മദപ്പാട് കാലം കഴിക്കേണ്ടിവരും. ഇത് ആനയുടെ ആരോഗ്യത്തിന് തന്നെ ഭീഷണിയായേക്കും. കൊമ്പ് വളര്‍ന്ന് കൂട്ടിമുട്ടറായ നിലയിലായ കുട്ടിക്കൊമ്പന്‍ ശരിക്ക് തീറ്റയെടുക്കാനാവാതെ ദുരിതത്തിലായിരിക്കുകയാണിപ്പോള്‍.
രണ്ട് വര്‍ഷം മുമ്പ് ആനയുടെ കൊമ്പ് മുറിച്ചിരുന്നു. തുമ്പിക്കൈയുടെ മുന്നിലേക്ക് കൊമ്പ് വളഞ്ഞ് വളര്‍ന്നിറങ്ങുന്ന പ്രകൃതമാണ് ജയരാജന്റേത്. കൂട്ടുകൊമ്പ് വളര്‍ച്ചയനുസരിച്ച് മുറിച്ചു നീക്കിയില്ലെങ്കില്‍ തുമ്പികൈ ഉയര്‍ത്താനാവാതെ ആന ക്ലേശിക്കും. മദപ്പാടുള്ള സമയത്ത് ആന കൊമ്പ് നിലത്തിടിക്കുമ്പോള്‍ ഒടിയാനുള്ള സാധ്യതയുമുണ്ട്. കാണുന്നവരുടെ മനസില്‍ ജയരാജന്‍ ഇപ്പോഴൊരു ദുരിതചിത്രമാണ്. തുമ്പിക്കൈ സ്വതന്ത്രമായി ചലിപ്പിക്കാന്‍ കഴിയാത്ത ആനയെ കണ്ടാല്‍ മൃഗസ്‌നേഹികള്‍ അല്ലാത്തവരുടെ പോലും മനസലിയും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Elephant, Pathanamthitta, Elephant Jayarajan in Bad condition
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment