അപകടത്തിലായ ബാവിക്കര സ്‌കൂളിന് പുതിയ കെട്ടിടം അനുവദിക്കണം

മുളിയാര്‍ (www.evisionnews.co): കാലവര്‍ഷത്തില്‍ മണ്ണിലുണ്ടായ വിള്ളല്‍ കാരണം അപകടാവസ്ഥയിലായ ബാവിക്കര സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് നേതൃയോഗം ആവശ്യപ്പെട്ടു. ഏതുസമയത്തും തകര്‍ന്നു വീഴാവുന്ന നിലവിലുള്ള അവസ്ഥ ഏറെഅപകടം വരുത്തിയേക്കാമെന്നും സ്‌കൂളില്‍ കുടിവെള്ളം ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. 

പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ്മുഹമ്മദ് കുഞ്ഞി, മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, ട്രഷറര്‍ എം.കെ അബ്ദുല്‍ റഹിമാന്‍, ഭാരവാഹികളായ ബി.എം അഷ്‌റഫ്, പി.എ ഹസൈനാര്‍, ഷരീഫ് കൊടവഞ്ചി, ബാത്തിഷ പൊവ്വല്‍ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?