അവയവദാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ശക്തമായ നയം വേണം: ഐ.എം.എ

മലപ്പുറം: (www.kvartha.com 17.09.2018) അവയവദാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ശക്തമായ നയം വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അക്കാദമി ഓഫ് മെഡിക്കല്‍ സ്‌പെഷ്യലിറ്റീസ് സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. 2015-16 കാലഘട്ടത്തില്‍ ഇന്ത്യയില്‍ അവയവദാന രംഗത്ത് ഏറ്റവും ഉയര്‍ന്ന സ്ഥാനം കൈവരിച്ച കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഗണ്യമായ കുറവ് സംഭവിച്ചത് ഗൗരവമായി കാണേണ്ടതാണ്.

അവയവദാനത്തെ കുറിച്ച് ചില കേന്ദ്രങ്ങളില്‍ നിന്നും തെറ്റായ പ്രചരണങ്ങള്‍ ഉണ്ടായതാണ് ഇതിന് കാരണം. ഈ വിഷയത്തില്‍ വളരെ ശക്തമായ നിലപാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. വിവാദങ്ങളിലൂടെ കരള്‍ വൃക്ക രോഗ ചികിത്സകളുടെ മേല്‍ക്കോയ്മ സംസ്ഥാനത്തിന് നഷ്ടമാകുന്നത് ആശങ്കാ ജനകമാണെന്നും യോഗം വിലിയിരുത്തി.
Organ donation persuasive speech essay nuvolexa essay sample resume, Malappuram, News, Health, Health & Fitness, Inauguration, Controversy, Treatment, Patient, Conference, Kerala

ഐ.എം.എ. അക്കാദമി ഓഫ് മെഡിക്കല്‍ സ്‌പെഷ്യാലിറ്റിസ് സംസ്ഥാന സമ്മേളനം പെരിന്തല്‍മണ്ണ ഐ.എം.എ ഹൗസില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുള്‍ഫി, ഐ.എം.എ.എ.എം.എസ.് ചെയര്‍മാന്‍ ഡോ. റോയ് ആര്‍ ചന്ദ്രന്‍, സെക്രട്ടറി ഡോ. ജോജു പോംസണ്‍, എന്നിവര്‍ സംസാരിച്ചു.

മെഡിക്കല്‍ രംഗത്തെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഐ.എം.എ.എ.എം.എസിന്റെ ഗവേഷണ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലധികം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Organ donation persuasive speech essay nuvolexa essay sample resume, Malappuram, News, Health, Health & Fitness, Inauguration, Controversy, Treatment, Patient, Conference, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?