ജീവനക്കാരിക്കു നേരേ കൈയേറ്റം, ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനെ വകുപ്പ് നടപടിയില്‍ ഒതുക്കി രക്ഷിക്കാന്‍ ശ്രമം
ഗുരുവായൂര്‍: (www.kvartha.com 15.09.2018) ക്ഷേത്രത്തിനുള്ളില്‍ താത്ക്കാലിക ജീവനക്കാരിയെ ഡ്യൂട്ടിക്കിടെ കൈയേറ്റം ചെയ്തുവെന്ന പരാതി വകുപ്പുതല നടപടിയിലൊതുക്കാന്‍ ദേവസ്വം ശ്രമിക്കുന്നു. പ്രാഥമിക അന്വേഷണം നടത്തി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തിട്ടും സ്ത്രീ ജീവനക്കാരിയുടെ പരാതി പോലീസിന് കൈമാറിയിട്ടില്ല. ക്ഷേത്രത്തിനകത്ത് ജീവനക്കാരിയെ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ മുന്‍ ദേവസ്വം ഭരണ സമിതി അംഗമായ എന്‍. രാജുവിനെയാണ് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തത്.
രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തി സസ്‌പെന്‍ഷന്‍ വരെ ഉണ്ടായിട്ടും പരാതി പോലീസില്‍ നല്‍കാത്ത നടപടി ദേവസ്വത്തെയും പ്രതിക്കൂട്ടിലാക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബുധനാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. മുന്‍ ഭരണ സമിതി അംഗം തൊഴാനായി കൊണ്ടു വന്നവര്‍ ദീര്‍ഘ നേരം ശ്രീകോവിലിനു മുന്നില്‍ നിന്നപ്പോള്‍ മാറാന്‍ പറഞ്ഞതാണ് കൈയേറ്റത്തിന് കാരണമെന്ന് പറയുന്നു .
ഇത് സംബന്ധിച്ച് ക്ഷേത്രത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്കാണ് ജീവനക്കാരി പരാതി നല്‍കിയത്. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് രാജുവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഭരണ സമിതി തീരുമാനിച്ചത്. എന്നാല്‍ കുറ്റാരോപിതനായ ആളെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഗൗരവമുള്ള സംഭവമായിട്ടും കൃത്യനിര്‍വഹണത്തിനിടെ വനിതാ ജീവനക്കാരിക്ക് മര്‍ദനമേറ്റെന്ന പരാതി പോലീസിന് ദേവസ്വം കൈമാറിയിട്ടില്ല.
തൊഴിലിടങ്ങളില്‍ സ്ത്രീ ജീവനക്കാര്‍ക്ക് നേരെയുണ്ടാവുന്ന കുറ്റകൃത്യങ്ങളിലെ പരാതി പോലീസിന് കൈമാറണമെന്നാണ് ചട്ടം. എന്നാല്‍ സംഭവം നടന്ന് രണ്ട് ദിവസം കഴിയുകയും വകുപ്പുതല നടപടി ഉണ്ടാവുകയും ചെയ്തിട്ടും പരാതി പോലീസിന് കൈമാറാത്ത ദേവസ്വത്തിന്റെ നടപടി കുറ്റകരമായ അനാസ്ഥയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Controversy to Devaswom Board, Guruvayoor, News, Religion, Complaint, Suspension, Probe, Temple, Police, Kerala.
Keywords: Controversy to Devaswom Board, Guruvayoor, News, Religion, Complaint, Suspension, Probe, Temple, Police, Kerala.
Powered by Info News For You

Comments
Post a Comment