വിധി സ്വാഗതം ചെയ്ത് വി എസ്; സത്യം ജയിക്കുമെന്നു മാണി

തിരുവനന്തപുരം: (www.kvartha.com 18.09.2018) ബാര്‍ കോഴക്കേസിലെ കോടതി വിധി സ്വാഗതം ചെയ്യുന്നതായി വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. അഴിമതിക്കാര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്നതാണ് പുതിയ കേന്ദ്ര നിയമം എന്ന് ഇന്നത്തെ വിധിയിലൂടെ വ്യക്തമാവുന്നുമുണ്ട്.

സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തുടരന്വേഷണത്തിന് അനുമതി നല്‍കുകയാണ് ഇനി വേണ്ടത്. കോടതിയില്‍ പ്രോസിക്യൂഷന്‍ കൈക്കൊണ്ട നിലപാടുകളും പരിശോധിക്കേണ്ടതുണ്ട് എന്ന് വി എസ് പറഞ്ഞു.

VS Welcome's to vigilance court verdict against K M Mani, Thiruvananthapuram, News, Politics, Trending, Corruption, Vigilance Court, V.S Achuthanandan, Probe, Kerala

ആത്യന്തികമായി ജയിക്കുമെന്ന് കെ.എം. മാണി പറഞ്ഞു. വിജിലന്‍സ് കോടതി ഉത്തരവില്‍ എനിക്ക് ഒരു തരത്തിലുള്ള ആശങ്കയും വൈഷമ്യവുമില്ല. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തും എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തും മൂന്നു തവണ അന്വേഷിച്ച് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്ത കേസാണ് ഇത്.

നാനൂറോളം സാക്ഷികളെ നേരില്‍ കണ്ട് ചോദിച്ചാണ് വിജിലന്‍സ്, റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഞാന്‍ മനസിലാക്കുന്നു. ബാറുകളുടെ കാര്യത്തില്‍ ഞാന്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. ഞാന്‍ ഇക്കാര്യത്തില്‍ ഒരു തെറ്റും ചെയ്തിട്ടില്ല.

മുമ്പ് നടന്ന അന്വേഷണങ്ങളെയെല്ലാം ഞാന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഇനിയും എത്ര വേണമെങ്കിലും അന്വേഷിക്കാം. ഏത് ഏജന്‍സിക്ക് വേണമെങ്കിലും അന്വേഷിക്കാം. ഒടുവില്‍ സത്യം ജയിക്കുക തന്നെ ചെയ്യും കെ.എം.മാണി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: VS Welcome's to vigilance court verdict against K M Mani, Thiruvananthapuram, News, Politics, Trending, Corruption, Vigilance Court, V.S Achuthanandan, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?