'ഭര്‍ത്താവിനെ എങ്ങനെ വധിക്കാം' എന്ന നോവല്‍ അറംപറ്റി; എഴുത്തുകാരി ഭര്‍ത്താവിനെ കൊന്നു

ഒറിഗണ്‍ : (www.kvartha.com 13.09.2018) അമേരിക്കന്‍ റൊമാന്‍സ് എഴുത്തുകാരിയായ നാന്‍സി ക്രാംപ്റ്റണ്‍ ബ്രോഫി(68) ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍. 'ഭര്‍ത്താവിനെ എങ്ങനെ വധിക്കാം' എന്ന നോവല്‍ എഴുതിയ പ്രശസ്ത സാഹിത്യകാരിയാണ് ഭര്‍ത്താവും 60കാരനുമായ ഡാനിയല്‍ ബ്രോഫിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. അമേരിക്കയിലെ ഒറഗനിലാണ് സംഭവം. ഇതോടെ നീണ്ട 26വര്‍ഷത്തെ ദാമ്പത്യത്തിനാണ് ക്രാംപ്റ്റണ്‍ ബ്രോഫി അന്ത്യം കുറിച്ചത്.

പാചകവിഷയങ്ങളില്‍ അധ്യാപകനായി പേരെടുത്ത ഡാനിയേല്‍ ബ്രോഫിയെ ഈ വര്‍ഷം ജൂണ്‍ രണ്ടിനാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം അതീവ ദു:ഖിതയായിരുന്ന ക്രാംപ്റ്റണ്‍ ബ്രോഫി ഭര്‍ത്താവിന്റെ വേര്‍പാടിനെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതുകയും ചെയ്തിരുന്നു. കുടുംബ കലഹത്തെ തുടര്‍ന്നാണ് സാഹിത്യകാരി ഈ കടും കൈ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

How to Murder Your Husband author Nancy Crampton-Brophy arrested for allegedly killing hubby, Writer, News, Crime, Criminal Case, Arrested, Police, Murder, World, America

ജൂണ്‍ രണ്ടിന് ഒറഗന്‍ കുലിനറി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും അടിയന്തര ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ഡാനിയല്‍ ഷെഫ് ആയി ജോലി ചെയ്യുന്നത് അവിടെയാണ്. പോലീസ് സ്ഥലത്തെത്തുമ്പോള്‍ അടുക്കളയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഡാനിയേലിനെയാണ് കാണുന്നത്. ഉടന്‍തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങി.

How to Murder Your Husband author Nancy Crampton-Brophy arrested for allegedly killing hubby, Writer, News, Crime, Criminal Case, Arrested, Police, Murder, World, America

2011 ല്‍ ആണ് നാന്‍സി ക്രാംപ്റ്റണ്‍ 'ഭര്‍ത്താവിനെ എങ്ങനെ വധിക്കാം' എന്ന നോവല്‍ എഴുതിയതെന്ന് ദി വാഷിംഗ് ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: How to Murder Your Husband author Nancy Crampton-Brophy arrested for allegedly killing hubby, Writer, News, Crime, Criminal Case, Arrested, Police, Murder, World, America.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?