യുവതിയെ കൊന്ന് യുവാവിന്റെ ആത്മഹത്യ; പ്രതിയെ കൃത്യത്തിലേക്ക് നയിച്ചത് കല്യാണത്തിന് സമ്മതം മൂളാത്തതിലാണെന്ന് സംശയം
മംഗളൂരു: (www.kasargodvartha.com 29.09.2018) മൂഡുബിദ്രിയില്‍ യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കല്യാണത്തിന് സമ്മതം മൂളാത്തതിലുള്ള മനോവിഷമത്തിലാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. മൂഡുബിദ്രിയിലെ കരീഷ്മ പൂജാരി (20)യാണ് കൊല്ലപ്പെട്ടത്. മംഗളൂരു സ്വദേശിയായ ലോഹിത് (23) ആണ് കരീഷ്മയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. കരീഷ്മയുടെ ബന്ധു കൂടിയാണ് ലോഹിത്.
കരീഷ്മയെ കല്യാണം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് ലോഹിത് കരീഷ്മയുടെ മാതാവ് ചമ്പാവതിയെ അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ ഇപ്പോള്‍ വാടക വീട്ടിലാണ് താമസിക്കുന്നതെന്നും പിന്നീട് ആലോചിക്കാമെന്നുമായിരുന്നു അറിയിച്ചതെന്നാണ് വിവരം. കരീഷ്മയ്ക്ക് കല്യാണത്തിന് താത്പര്യവുമുണ്ടായിരുന്നില്ല. ഇതായിരിക്കാം പ്രതിയെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
വീട്ടില്‍ തനിച്ചായ സമയത്താണ് കരീഷ്മയെ ലോഹിത് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തിയത്. പി യു സി പഠനം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുകയായിരുന്നു കരീഷ്മ.
Keywords: Mangalore, News, Murder, Accused, Marriage, Is one-sided love affair reason behind murder-suicide case in Moodbidri?

Powered by Info News For You

Comments
Post a Comment