നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു
കോഴിക്കോട് (www.evisionnews.co): നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശേരി നിര്‍മലൂരിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. ഞായറാഴ്ച പുലര്‍ച്ചയാണ് സംഭവം പുറത്തറിയുന്നത്. അമ്മ റിന്‍ഷ തന്നെയാണ് വിവരം പുറത്തുപറയുന്നത്. ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രണ്ടു ദിവസംമാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. ഇവര്‍ വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. അപമാനം ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് റിന്‍ഷയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഭര്‍ത്താവുമായി നാലു വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.
Powered by Info News For You

Comments
Post a Comment