ആദ്യ മൊഴിയില്‍ ബലം പ്രയോഗിച്ചുള്ള പീഡനമെന്ന ആരോപണമില്ല; പരാതിക്കു പിന്നില്‍ ഗൂഢാലോചന; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബിഷപ്പ്

കൊച്ചി: (www.kvartha.com 18.09.2018) കന്യാസ്ത്രീയുടെ ആദ്യ മൊഴിയില്‍ ബലം പ്രയോഗിച്ചുള്ള പീഡനമെന്ന ആരോപണമില്ല, പരാതിക്കു പിന്നില്‍ ഗൂഢാലോചനയാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബിഷപ്പ് ഫ്രങ്കോ മുളയ്ക്കല്‍. കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അറസ്റ്റുണ്ടാകുമെന്ന സൂചനകളുള്ളതിനാല്‍ തന്നെ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

ചൊവ്വാഴ്ച തന്നെ ഹര്‍ജി പരിഗണിക്കണമെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുംവരെ അറസ്റ്റ് വിലക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മിഷനറീസ് ഓഫ് ജീസസിലെ പടലപ്പിണക്കങ്ങളാണു പരാതിക്കു കാരണമെന്നും ബിഷപ്പ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Jalandhar Bishop Franco Mulakkal, accused of molesting Kerala nun, files for bail, Kochi, News, Religion, Allegation, High Court of Kerala, Bail plea, Molestation, Complaint, Trending, Police, Arrest, Kerala

കന്യാസ്ത്രീക്കെതിരായ പരാതികളില്‍ നടപടിയെടുത്തതിലുള്ള പകപോക്കലാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍. 19നു ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ എത്തുമ്പോള്‍ അറസ്റ്റ് ചെയ്തു തടങ്കലില്‍ വയ്ക്കാനുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായാണ് ഹര്‍ജിയെന്നും ബിഷപ്പ് പറയുന്നു.

അതേസമയം, പരാതിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബിഷപ് ചൊവ്വാഴ്ച കേരളത്തിലെത്തും. ബുധനാഴ്ചയാണ് ചോദ്യം ചെയ്യല്‍. രൂപത പിആര്‍ഒയും അടുത്ത അനുയായിയുമായ ഫാദര്‍ പീറ്റര്‍ കാവുംപുറത്തിനൊപ്പം ബിഷപ്പ് ജലന്തറില്‍നിന്നു തിരിച്ചെന്നാണു സൂചന.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ രണ്ടാം തവണയാണു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജലന്തറിലെത്തിയാണു ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തത്. ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ വിശദീകരണം കേട്ട് അന്വേഷണ സംഘം മടങ്ങി.

എന്നാല്‍ ഇത്തവണ സ്ഥിതി ബിഷപ്പിന് അനുകൂലമല്ല. നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. വസ്തുതാപരമായ മറുപടിയല്ലെങ്കില്‍ ബിഷപ്പിന്റെ അറസ്റ്റിലേക്കു കാര്യങ്ങള്‍ നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നല്‍കിയ മൊഴികള്‍ പരിശോധിക്കാന്‍ സമാന്തര അന്വേഷണവും നടക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകും വരെ ബിഷപ്പിനു ജലന്തറിലേക്കു മടങ്ങാനാകില്ല. വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്റെ നേതൃത്വത്തില്‍ അഞ്ചംഗ അന്വേഷണ സംഘം ഒന്നാംഘട്ടത്തില്‍ ചോദ്യം ചെയ്യും. ബിഷപ്പിന്റെ യാത്രാ വിവരം അറിയിക്കണമെന്നു പോലീസ് ജലന്തര്‍ രൂപത അധികൃതരെ അറിയിച്ചിട്ടുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു പോലീസ് സംരക്ഷണത്തിലോ പോലീസ് വാഹനത്തിലോ ആയിരിക്കും ബിഷപ്പ് വൈക്കം ഡിവൈഎസ്പി ഓഫീസില്‍ എത്തുക. തുടര്‍ന്ന് ഏറ്റുമാനൂര്‍ ഹൈടെക്ക് പോലീസ് സറ്റേഷന്‍, കോട്ടയം പോലീസ് ക്ലബ് എന്നിവിടങ്ങളില്‍ ചോദ്യം ചെയ്യല്‍ നടത്തും.

സുരക്ഷാ കാരണങ്ങളാല്‍ വൈക്കം ഡിവൈഎസ്പി ഓഫിസില്‍ ചോദ്യം ചെയ്യല്‍ നടക്കാനിടയില്ല. ബിഷപ്പിന്റെ സഹായികളായ ജലന്തര്‍ രൂപതയിലെ വൈദികര്‍ അടങ്ങുന്ന സംഘം കഴിഞ്ഞദിവസം കോട്ടയത്ത് എത്തി. കൊച്ചിയിലും കോട്ടയത്തുമുള്ള നിയമ വിദഗ്ധരുമായി ഇവര്‍ ചര്‍ച്ച നടത്തി. ചൊവ്വാഴ്ച ഉച്ചയോടെ കൂടുതല്‍ പോലീസ് സേനയും ജില്ലയില്‍ എത്തും. പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കന്യാസ്ത്രീകള്‍ നടത്തുന്ന സമരം 11-ാം ദിവസത്തിലേക്കു കടക്കുകയാണ്. കന്യാസ്ത്രീകള്‍ക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതി ജംക്ഷനില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും സാമൂഹ്യ പ്രവര്‍ത്തകരായ പി.ഗീത, അലോഷ്യ ജോസഫ് എന്നിവരും നിരാഹാരസമരം തുടരുകയാണ്.

സമരത്തിനു പിന്തുണ അറിയിച്ചു നൂറുകണക്കിനു പേരാണു സമരവേദിയില്‍ എത്തുന്നത്. അതിനിടെ കന്യാസ്ത്രീകള്‍ക്കു നീതി തേടി സെക്രട്ടേറിയറ്റിനു മുന്നിലും കോഴിക്കോടും ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണയും നടക്കുന്നുണ്ട്. ചൊവ്വാഴ്ച സംസ്ഥാനത്തില്‍ വിവിധ ഭാഗങ്ങളില്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പന്തം കൊളുത്തി പ്രകടനവും നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jalandhar Bishop Franco Mulakkal, accused of molesting Kerala nun, files for bail, Kochi, News, Religion, Allegation, High Court of Kerala, Bail plea, Molestation, Complaint, Trending, Police, Arrest, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?