റബര്‍ ഉത്പാദക രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയില്‍ മ്യാന്‍മാര്‍ അംഗമായി
കോട്ടയം: (www.kvartha.com 27.09.2018) റബറുത്പാദകരാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പ്രൊഡ്യൂസിങ് കണ്‍ട്രീസ് (എഎന്‍ആര്‍പിസി)യില്‍ മ്യാന്‍മാര്‍ അംഗമായി. മ്യാന്‍മാറിലെ കൃഷി, ലൈവ്‌സ്‌റ്റോക്ക്, ജലസേചനം എന്നിവയ്ക്കുള്ള മന്ത്രാലയം ആയിരിക്കും എഎന്‍ആര്‍പിസിയില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യുക.
ഈ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറലായ ഡോ. യെ റ്റിന്റ് റ്റുന്‍ ആണ് മ്യാന്‍മാറിന്റെ അംഗത്വത്തിനായുള്ള ഇന്‍സ്ട്രുമെന്റ് ഓഫ് അക്‌സഷനില്‍ ഒപ്പു വച്ചത്. ഓഗസ്റ്റ് ഏഴിന് കൂടിയ മ്യാന്‍മാര്‍ പാര്‍ലമെന്റ് യോഗം ഇതിനുള്ള അംഗീകാരം നല്‍കിയിരുന്നു. പ്രകൃതിദത്ത റബറുത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ സംഘടനയായ എ.എന്‍. ആര്‍.പി.സി 1970 ലാണ് സ്ഥാപിതമായത്. ഇന്ത്യക്ക് ഈ സംഘടനയില്‍ 1975 മുതല്‍ അംഗത്വമുണ്ട്. ഇപ്പോള്‍ മ്യാന്‍മാര്‍ ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ സംഘടനയില്‍ അംഗങ്ങളാണ്.
ആഗോള പ്രകൃതിദത്ത റബറുത്പാദനത്തിന്റെ 90.5 ശതമാനവും ഈ രാജ്യങ്ങളില്‍ നിന്നാണ്. മ്യാന്‍മാര്‍, ജൂണ്‍ 2018 വരെയുള്ള സാമ്പത്തിക വര്‍ഷം 3,10,000 ഹെക്ടര്‍ സ്ഥലത്ത് നിന്ന് 2,40,000 ടണ്‍ റബര്‍ ഉത്പാദിപ്പിച്ചു. രാജ്യത്തിന്റെ വാര്‍ഷിക റബര്‍ കയറ്റുമതി 1,50,000 ടണ്‍ ആണ്.
ഈ വര്‍ഷത്തെ എ എന്‍ ആര്‍പിസി മീറ്റിങ്ങുകള്‍ക്ക് തായ്‌ലാന്‍ഡ് ആണ് ആതിഥേയത്വം വഹിക്കുന്നത്. 41ാമത്തെ എ.എന്‍.ആര്‍. പി.സി അസംബ്ലിയും 48ാമത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പതിനൊന്നാമത് വാര്‍ഷിക റബര്‍ കോണ്‍ഫറന്‍സും ഒക്ടോബര്‍ 8 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ നോര്‍ത്ത് തായ്‌ലന്‍ഡിലെ ചിയാങ് റായിയില്‍ നടക്കും.
അംഗങ്ങളായ 13 രാജ്യങ്ങളുടെ പ്രതിനിധികളെ കൂടാതെ അംഗങ്ങളല്ലാത്ത ചില രാജ്യങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അഡാപ്റ്റിങ് ഫോര്‍ എമര്‍ജിങ് മെഗാ ട്രെന്‍ഡ്‌സ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള റബര്‍ കോണ്‍ഫറന്‍സ് ഒക്ടോബര്‍ എട്ടിനാണ് നടക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kottayam, News, Myanmar, World, Myanmar enter rubber society

Powered by Info News For You

Comments
Post a Comment