നാടിന്റെ പുനര്‍ജ്ജീവനത്തില്‍ പങ്കാളിയാകാന്‍ സൈക്കിള്‍ മോഹം മറന്ന് ആറാം ക്ലാസുകാരന്‍ നബീല്‍

തിരുവനന്തപുരം: (www.kvartha.com 11.09.2018) സ്വന്തം പണം കൊണ്ട് സ്വന്തമായൊരു സൈക്കിള്‍ എന്നതായിരുന്നു നബീലിന്റെ ഏറെ നാളത്തെ സ്വപ്നം. ആ സ്വപ്നത്തിലേക്ക് എത്താന്‍ ഉറുമ്പു ധാന്യമണി കൂട്ടുന്നതു പോലെ കിട്ടുന്ന ഒന്നും രണ്ടും സ്വരുക്കുട്ടി വരുകയായിരുന്നു അവന്‍. അപ്പോഴാണ് നാടിനെ ദുരിതത്തിലാഴ്ത്തിയ മഹാപ്രളയത്തെ കുറിച്ച് ആ കുരുന്ന് അറിയുന്നത്. തന്നെ പോലെ ആയിരക്കണക്കിനുവരുന്ന കുട്ടികള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി യാചിച്ചു നില്‍ക്കുന്ന വാര്‍ത്തകള്‍ കണ്ട ആ കുഞ്ഞുമനസ്സിന് കാലങ്ങളായി താന്‍ നെഞ്ചേറ്റി നടന്ന സൈക്കിള്‍ സ്വപ്നം ഉപേക്ഷിക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. കണിയാപുരം ഗവണ്‍മെന്റ് യുപിഎസിലെ നബീല്‍ എന്ന ആറാം ക്ലാസുകാരന്‍ തന്റെ കുടുക്കയിലെ 1565 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി നല്‍കിയത്.
Kerala, News, Flood, Cycle, Student, 6th Std student donates his own money for CMDRF

മാനുഷിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന പുതുതലമുറയിലെ ഒരു കണ്ണി മാത്രമാണ് നബീല്‍. നബീല്‍ പഠിക്കുന്ന കണിയാപുരം ഗവണ്‍മെന്റ് യുപിഎസില്‍ 1380 കുട്ടികളാണ് ഉള്ളത്. ഇവരില്‍ നിന്നും 85,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചു നല്‍കിയത്. ഇതു കൂടാതെ 75,000 രൂപയോളം വരുന്ന പഠനോപകരണങ്ങള്‍ നേരത്തെ തന്നെ സ്‌കൂളില്‍ നിന്നും അയച്ചിരുന്നതായി ഹെഡ്മിസ്റ്റ്രസ് പുഷ്‌കല അറിയിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സാഹചര്യത്തിനൊത്തുയര്‍ന്നത് കൊണ്ട് ദുരിതബാധിതരെ സഹായിക്കാന്‍ കുട്ടികളെ ബോധവത്കരിക്കേണ്ട ആവശ്യമൊന്നും വേണ്ടി വന്നില്ലായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Flood, Cycle, Student, 6th Std student donates his own money for CMDRF  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?