ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവം: ഡല്‍ഹിയില്‍ വരണമെങ്കില്‍ പണം അയച്ചുതരണമെന്ന് പി സി ജോര്‍ജ്; പണമില്ലെന്ന് എഴുതിനല്‍കിയാല്‍ യാത്രാബത്ത നല്‍കാമെന്ന് വനിതാകമ്മീഷന്‍
ന്യൂഡല്‍ഹി:(www.kvartha.com 11/09/2018) കന്യാസ്ത്രീ പീഡനക്കേസില്‍ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയും തമ്മില്‍ പോര് തുടരുന്നു. പി സിക്ക് ഡല്‍ഹിക്കു വരാന്‍ പണമില്ലെങ്കില്‍ അത് ദേശീയ വനിതാ കമ്മിഷന്‍ നല്‍കാന്‍ തയ്യാറാണെന്നും യാത്രാച്ചെലവിനായി പണമില്ലെന്ന് എഴുതി നല്‍കിയാല്‍ മാത്രം മതിയെന്നും കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ആഞ്ഞടിച്ചു.
പീഡനത്തിനിരയായ കന്യാസ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ പി സി ജോര്‍ജ് എംഎല്‍എയോട് വനിതാ കമ്മഷന്‍ മുമ്പാകെ നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച് ദേശീയ വനിതാ കമ്മിഷന്‍ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ വരാന്‍ യാത്രാബത്ത വേണമെന്നും അല്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെയെന്നുമായിരുന്നു പി സി ജോര്‍ജിന്റെ ആവശ്യം. ഇതേതുടര്‍ന്നാണ് പണണില്ലെന്ന് എഴുതിനല്‍കിയാല്‍ യാത്രാ ബത്ത നല്‍കാമെന്ന് അറിയിച്ച് രേഖ ശര്‍മ രംഗത്തെത്തിയത്.
ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല. അവരെന്താ എന്റെ മൂക്ക് ചെത്തുമോ? പി സി ജോര്‍ജ് ചോദിച്ചു. എന്നാല്‍ ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി സി ജോര്‍ജില്‍നിന്നു കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് രേഖ ശര്‍മ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, MLA,Give in writing, will fund Delhi travel, NCW tells PC George

Powered by Info News For You

Comments
Post a Comment