സുപ്രീം കോടതി വിധി പ്രസ്താവിച്ചപ്പോള്‍ ശ്രദ്ധേയമായത് ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയുടെ ഭിന്നാഭിപ്രായം; വിശ്വാസങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണെന്നും അതില്‍ കോടതികള്‍ ഇടപെടേണ്ടതില്ലെന്നും ഇന്ദു മല്‍ഹോത്ര
ന്യൂഡല്‍ഹി: (www.kvartha.com 28.09.2018) ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ചരിത്രവിധി പ്രസ്താവിച്ചപ്പോള്‍ ശ്രദ്ധേയമായത് ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയുടെ ഭിന്നാഭിപ്രായം.
വിശ്വാസങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണെന്നും അതില്‍ കോടതികള്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു ഇന്ദു മല്‍ഹോത്രയുടെ പ്രധാന നിരീക്ഷണം. എന്നാല്‍ ബെഞ്ചിലെ മറ്റ് നാല് ജഡ്ജിമാരും ഇന്ദു മല്‍ഹോത്രയുടെ നിലപാടിനെ എതിര്‍ക്കുകയായിരുന്നു.
ഇന്ദു മല്‍ഹോത്രയുടെ പ്രധാന നിരീക്ഷണങ്ങള്‍;
*മതപരമായ ആചാരങ്ങള്‍ തീരുമാനിക്കേണ്ടത് മതവിശ്വാസികള്‍ തന്നെയാണ്, അതില്‍ കോടതിക്ക് ഇടപെടേണ്ട ആവശ്യമില്ല.
*മതപരമായ ആചാരങ്ങളെ തൊട്ടുകൂടായ്മ വിഷയങ്ങളുമായി കൂട്ടിക്കുഴയ്ക്കരുത്.
*ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വിഷയമാണിത്.
*ഇന്ത്യന്‍ ഭരണഘടനയുടെ 25, 25 ആര്‍ട്ടിക്കുകള്‍ അനുസരിച്ച് പ്രത്യേക സംരക്ഷണം ലഭിച്ച സ്ഥലമാണ് ശബരിമല.
*അയ്യപ്പഭക്തന്മാര്‍ പ്രത്യേക മതവിഭാഗമെന്ന പരിഗണന ലഭിക്കുന്ന വിഭാഗമാണ്.
*ജഡ്ജിമാരുടെ വ്യക്തിഗത അഭിപ്രായങ്ങള്‍ക്ക് വിലയില്ലെന്നും ഇന്ദു മല്‍ഹോത്ര വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Justice Indu Malhotra, Only Woman on Sabarimala Bench, Gives Dissenting Verdict, New Delhi, News, Supreme Court of India, Sabarimala Temple, Women, Religion, National.
Keywords: Justice Indu Malhotra, Only Woman on Sabarimala Bench, Gives Dissenting Verdict, New Delhi, News, Supreme Court of India, Sabarimala Temple, Women, Religion, National.
Powered by Info News For You

Comments
Post a Comment