അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവ എഞ്ചിനീയര്‍ മരിച്ചു

വിദ്യാനഗര്‍: (www.kasargodvartha.com 03.09.2018) കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവ എഞ്ചിനീയര്‍ മരിച്ചു. പടുവടുക്കം മുബാറക് റോഡ് പ്രഗോധിലെ പി.ആര്‍. ഗോപിഷ് (35) ആണ് മരിച്ചത്. ചെന്നൈ എല്‍ ആന്‍ഡ് ടി കമ്പനിയില്‍ ഷിപ്പ് ബില്‍ഡിങ് എഞ്ചിനീയറായിരുന്നു. എറണാകുളം അമൃത ആശുപത്രിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം.

കാസര്‍കോട് യുണൈറ്റഡ് ആശുപത്രി റിട്ട. മാനേജര്‍ ആര്‍. രാമചന്ദ്രന്‍ നായര്‍- ആരോഗ്യവകുപ്പ് റിട്ട. ജീവനക്കാരി ഉദുമ ബാരയിലെ മേലത്ത് പാറുക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: അഞ്ജന (പാലക്കാട്). മക്കള്‍: ആസ്ത ഗോപിഷ്, ആദികേഷ് ഗോപിഷ് (ഇരട്ട കുട്ടികള്‍-മൂന്ന് വയസ്). സഹോദരന്‍: ധനുഷ് (എഞ്ചിനീയര്‍. ജി.ഇ. പൂനെ).

കാസര്‍കോട് എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെയാണ് ഗോപിഷ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്. ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴി ഭാരത് ഷിപ്പ് യാര്‍ഡ് മംഗളൂരുവില്‍ നിയമനം ലഭിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി എല്‍ ആന്‍ഡ് ടിയില്‍ ജോലിചെയ്തുവരുന്നു. പത്ത് വര്‍ഷം മുമ്പാണ് കിഡ്‌നി മാറ്റിവച്ചത്. അമ്മ പാറുക്കുട്ടിയാണ് കിഡ്‌നി നല്‍കിയത്. മൂന്ന് ദിവസം മുമ്പ് പാലക്കാട്ടുള്ള ഭാര്യാവീട്ടില്‍ വെച്ച് ചിക്കന്‍പോക്‌സ് പിടിപെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vidya Nagar, Death, Obituary, Engineer died after illness
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?