കാഷ്മീരില്‍ സ്റ്റേഷന്‍ ആക്രമിച്ച തീവ്രവാദികള്‍ പോലീസുകാരനെ കൊലപ്പെടുത്തി

ശ്രീനഗര്‍: (www.kvartha.com 30.09.2018) ജമ്മുകാഷ്മീരില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച തീവ്രവാദികള്‍ ഒരു പോലീസുകാരനെ കൊലപ്പെടുത്തി. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഞായറാഴ്ച്ച രാവിലെ തെക്കന്‍ കാഷ്മീരിലെ ഷോപ്പിയാനിലാണ് ആക്രമണമുണ്ടായത്. ഗ്രനേഡ് എറിഞ്ഞ ശേഷം പോലീസ് സ്‌റ്റേഷനുനേരെ വെടിവെയ്പ്പ് നടത്തുകയായിരുന്നു. അക്രമികള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ നിരന്തരം ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമാണ് ഷോപ്പിയാന്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Kashmir, Police, Police Station, Killed, Terror Attack, News, Policeman killed as terrorists attack police station in Jammu and Kashmir’s Shopian


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?