ശബരിമല സന്നിധാനത്തില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു

ശബരിമല: (www.kvartha.com 08.09.2018) ശബരിമല സന്നിധാനത്തില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. സന്നിധാനത്തേക്ക് പമ്പയില്‍ നിന്നും വൈദ്യുതി എത്തിച്ചിരുന്ന 11 കെ.വി ലൈന്‍ പ്രളയത്തില്‍ തകര്‍ന്നിരുന്നു. വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് വൈദ്യുതി വിതരണം പുന: സ്ഥാപിച്ചത്. .

പമ്പാനദിക്ക് കുറുകെ പുതുതായി ലൈന്‍ വലിച്ചാണ് സന്നിധാനത്താല്‍ വൈദ്യുതി എത്തിച്ചത്.
ഇതോടെ സന്നിധാനത്തെ 38 ട്രാന്‍സ്‌ഫോര്‍മറുകളും ചാര്‍ജ് ചെയ്തു. സന്നിധാനം, തീര്‍ത്ഥാടനപാത എന്നിവിടങ്ങളിലെ വഴിവിളക്കുകളും പുന:സ്ഥാപിച്ചിട്ടുണ്ട്.

Electricity re Connected at Sannidhanam, Sabarimala, News, Religion, Sabarimala Temple, Pampa, River, Kerala, Flood, Rain

പമ്പയില്‍ മണപ്പുറം ഭാഗത്തു വഴിവിളക്കുകള്‍ പുനഃസ്ഥാപിക്കുന്ന ജോലികള്‍ തുടരുന്നു. രണ്ടു 11 കെ.വി ലൈനുകള്‍ കൂടി വലിച്ച് പമ്പാനദിക്കു അക്കരെ എത്തിക്കാനുള്ള ജോലികളും പുരോഗമിക്കുന്നു. ത്രിവേണി, ഹില്‍ടോപ്പ്, കെ എസ് ആര്‍ ടി സി എന്നിവിടങ്ങളിലേക്കും വാട്ടര്‍ അതോറിറ്റിയുടെ ഇന്‍ടേക്ക് പരിസരത്തും വൈദ്യുതി എത്തിച്ചിട്ടുണ്ട്.

ശബരിമലയിലേയും സന്നിധാനത്തെയും വൈദ്യുതി വിതരണം പൂര്‍ണമായും പൂര്‍വസ്ഥിതിയിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Electricity re Connected at Sannidhanam, Sabarimala, News, Religion, Sabarimala Temple, Pampa, River, Kerala, Flood, Rain.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?