This is a platform for all the leading online news papers.
സ്റ്റാർ ചാലഞ്ച് ബഫെ സപ്ലൈ ടീമിന്റെ ജേഴ്സി കൈമാറി
Get link
Facebook
X
Pinterest
Email
Other Apps
കാസർകോട്:(www. evisionnews. co) സ്റ്റാർ ചാലഞ്ച് ബഫെ സപ്ലൈ ടീമിന്റെ ജേഴ്സി നാലപ്പാട് ഫർണ്ണിച്ചർ സ്റ്റാഫ് രാജീവ് സപ്ലൈ ടീം ഓണർ കൂടിയായ വി.കെ മുഹിനുദ്ദീന്‍ കൈമാറി.
തിരുവനന്തപുരം:(www.kvartha.com 30/04/2018) ദേവസ്വം മന്ത്രിയുടെ 'ഭക്ത' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ നില്ക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫോട്ടോ വൈറലാകുന്നു. പൂമാലയിട്ട സായിബാബ ചിത്രത്തിനും ഷിര്‍ദിബാബ ചിത്രത്തിനും നേര്‍ക്ക് മന്ത്രി കൈക്കൂപ്പി കണ്ണടച്ചു നില്ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഏതു പരിപാടിയിലേതാണ് ചിത്രമെന്നു വ്യക്തമല്ല. ചിത്രത്തിനു താഴെ കടകംപള്ളിയെ ട്രോളി നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ദേവസ്വം മന്ത്രിയായ കടകംപള്ളിയുടെ 'ഭക്തി' നേരത്തെയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയ ദര്‍ശനവും വഴിപാട് സമര്‍പ്പണവും പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ദേവസ്വം മന്ത്രിയെന്ന നിലയില്‍ മാത്രമായിരുന്നു ക്ഷേത്ര ദര്‍ശനമെന്നായിരുന്നു കടകംപള്ളി അന്ന് നല്കിയ വിശദീകരണം. അതിന് മുമ്പ് ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഭക്തിനിര്ഭരനായി തൊഴുതുനില്‍ക്കുന്നതിന്റെ ചിത്രം പുറത്തുവന്നപ്പോഴും വിവാദം ഉണ്ടായിരുന്നു. ശൃംഗ...
കൊച്ചി: (www.kvartha.com 09.01.2020) സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്. തന്റെ പുതിയ ചിത്രമായ ചതുര്‍മുഖത്തിന്റെ ചിത്രീകരണത്തിനിടെയാണ് മഞ്ജുവിന് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. ചാട്ടത്തിനിടെ കാല് വഴുതി പോയതാണ് വീഴാന്‍ കാരണമെന്നാണ് വിവരം. കാല് ഉളുക്കിയതിനെ തുടര്‍ന്ന് മഞ്ജുവിനു വിശ്രമം നല്‍കിയിരിക്കുകയാണ്. മറ്റു കുഴപ്പങ്ങള്‍ ഒന്നും ഇല്ലെന്നും അണിയറ വൃത്തങ്ങള്‍ അറിയിച്ചു. നവാഗതരായ രഞ്ജിത്, കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അനില്‍ കുമാര്‍, അഭയ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. സണ്ണി വെയ്നും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) Keywords: Manju Warrier injured on sets of Chaturmukham...
മേപ്പാടി: (www.kvartha.com 10.08.2019) പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍. കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്താനാവാതെ കുടുങ്ങിക്കിടക്കുന്നു. അതിനിടെ പുത്തുമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. ചെളിക്കൂമ്പാരത്തിനുള്ളില് ഇനിയും കൂടുതല്‍ പേര് അവശേഷിക്കുന്നുണ്ടാകാം എന്നാണ് വിവരം. കാണാതായവരുടെ എണ്ണം 15നോടടുക്കുമെന്നാണു നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം ജില്ലാഭരണകൂടം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നൂറോളം കുടുംബങ്ങളാണ് പുത്തുമലയില്‍ ദുരിതത്തിനിരയായത്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഗതാഗത സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടെ, നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും നടത്തിയ തെരച്ചിലില്‍ ഒമ്പതു പേരുടെ ചേതനയറ്റ ശരീരങ്ങള്‍ കണ്ടെത്തിയിരുന്നു. അവശേഷിക്കുന്നവര്‍ക്കായി ഊണും ഉറക്കവും ഉപേക്ഷിച്ച്, പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് തെരച്ചില്‍ തുടരുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ നിലപാട്. രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നൂറോളം സൈനികര്‍ പങ്കെടുക്കുന്നുണ്ട്....
Comments
Post a Comment