കാസര്‍കോട് ജില്ലയില്‍ നിന്നും കെ പി സി സി ഭാരവാഹികളാകാന്‍ മൂന്നു പേര്‍ പരിഗണനയില്‍

കാസര്‍കോട്: (www.kasargodvartha.com 27.09.2018) പുന:സംഘടിപ്പിക്കുന്ന കെ പി സി സി ഭാരവാഹികളാകാന്‍ ജില്ലയില്‍ നിന്നും മൂന്നു പേര്‍ പരിഗണനയില്‍. ഇപ്പോഴത്തെ കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, ഇപ്പോഴത്തെ കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, മുന്‍ ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ എന്നിവരെയാണ് പുന: സംഘടിപ്പിക്കുന്ന കെ പി സി സി ഭാരവാഹികളായി പരിഗണിക്കുന്നത്. പുതിയ ഭാരവാഹികളെ ഉടന്‍ തന്നെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡ് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനോടും പുതിയ ടീമിനോടും നിര്‍ദേശിച്ചിട്ടുണ്ട്.
Kasaragod, News, KPCC, Congress, K.P. Kunhikannan, K. Neelakandan, Adv. C.K. Sridharan, 3 from Kasaragod will be elected to KPCC Office bearers

നിലവിലുള്ള കെ പി സി സി ഭാരവാഹികളുടെ പട്ടിക പകുതിയാക്കി ചുരുക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിലവിലുള്ളത്ര തന്നെ ഭാരവാഹികളുണ്ടാകുമെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. കാസര്‍കോടിന് പലപ്പോഴും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാറില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തവണ അതിന് പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നത്.

കെപി കുഞ്ഞിക്കണ്ണന്‍ സംസ്ഥാന നേതൃനിരയിലെ പ്രധാനപ്പെട്ട നേതാവാണ്. ഭാരവാഹി സ്ഥാനത്ത് 10 വര്‍ഷം പൂര്‍ത്തിയാക്കാത്തവരെ ഒഴിവാക്കില്ലെന്ന് വ്യക്തമായതോടെ നീലകണ്ഠനും ഭാരവാഹിയാകാന്‍ സാധ്യതയുണ്ട്. മുന്‍ ഡി സി സി പ്രസിഡണ്ടുമാരെ കെ പി സി സിയിലെടുക്കണമെന്ന നിര്‍ദേശം നിലവിലുള്ളതിനാലാണ് സി കെ ശ്രീധരനെയും പരിഗണിക്കുന്നത്. ഇപ്പോള്‍ പരിഗണനയിലുള്ള മൂന്നു പേരും ഐ പക്ഷക്കാരാണ്. നേരത്തെ നീലകണ്ഠന്‍ എ ഗ്രൂപ്പിലായിരുന്നു. അതേസമയം ഗ്രൂപ്പ് സമവാക്യം നോക്കിയായിരിക്കില്ല ഇത്തവണത്തെ കെ പി സിസി ഭാരവാഹികളെ നിശ്ചയിക്കുകയെന്ന് വിവരമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, KPCC, Congress, K.P. Kunhikannan, K. Neelakandan, Adv. C.K. Sridharan, 3 from Kasaragod will be elected to KPCC Office bearers
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?