യുവനടിയെ പീഡിപ്പിച്ച കേസ്: നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

കൊച്ചി: (www.kvartha.com 17/09/2018) കൊച്ചിയില്‍ യുവനടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി. എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിദേശത്ത് പോകാന്‍ അനുമതി നല്‍കിയത്. ഈ മാസം 20 മുതല്‍ 22 വരെ ഖത്തറില്‍ പോകുന്നതിനാണ് കോടതി അനുമതി നല്‍കിയത്.

എന്നാല്‍, കേസുമായി ബന്ധപ്പെട്ട് ദിലീപ് ആവശ്യപ്പെട്ട 35 രേഖകളില്‍ ഏഴ് രേഖകള്‍ കൈമാറാനാകില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇവ നല്‍കുന്നത് നടിയുടെ സുരക്ഷയെ ബാധിക്കുമെന്ന വാദം ഉയര്‍ത്തിയാണ് ദിലീപിന്റെ ആവശ്യത്തെ പോലീസ് എതിര്‍ത്തത്. കേസ് അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും. അന്നായിരിക്കും കേസിന്റെ വിചാരണ നടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടി തീരുമാനിക്കുക.

 News, Kochi, Kerala, Police, Actor, Actress, Court, High Court, HC allowed for Dileep's travel to Qatar

അതേസമയം വിചാരണ നടപടികള്‍ക്ക് വനിതാ ജഡ്ജി അധ്യക്ഷയായ കോടതി വേണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Keywords: News, Kochi, Kerala, Police, Actor, Actress, Court, High Court, HC allowed for Dileep's travel to Qatar  



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?