ഭര്‍ത്താവ് രണ്ടാം ഭാര്യക്കും മകള്‍ക്കുമൊപ്പം കൂടുതല്‍ സമയം ചെലവിടുന്നത് സഹിച്ചില്ല; ഒമ്പതുവയസുകാരിയെ രണ്ടാനമ്മ മകനെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു, പിന്നീട് കഴുത്തറുത്തുകൊന്നു, മൃതദേഹം വികൃതമാക്കി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

ശ്രീനഗര്‍: (www.kvartha.com 05.09.2018) ഭര്‍ത്താവ് രണ്ടാം ഭാര്യക്കും മകള്‍ക്കുമൊപ്പം കൂടുതല്‍ സമയം ചെലവിടുന്നത് സഹിക്കാത്തതിനെ തുടര്‍ന്ന് ഒരു സ്ത്രീ പിഞ്ചു കുട്ടിയോട് ചെയ്തത് അരുംകൊല. ഒന്‍പതു വയസുകാരിയെ രണ്ടാനമ്മ മകനെക്കൊണ്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 23 ന് പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപമുള്ള വനമേഖലയില്‍ ഞാറാഴ്ച അഴുകിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടാനമ്മയും അര്‍ധസഹോദരനുമുള്‍പ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റുചെയ്തു.

9-Year-Old Gang-molested, Eyes Gouged; Strangled By Stepmother In Kashmir, Srinagar, News, Local-News, Molestation, Crime, Criminal Case, Jammu, Police, Arrested, Complaint, National.

കൊലപാതകമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രണ്ടാനമ്മയെ ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തെ കുറിച്ച് അറിയുന്നത്. ഇവരുടെ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയിലുള്ള മകളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. ഭര്‍ത്താവ് രണ്ടാം ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചിരുന്നതാണ് പ്രകോപനത്തിനു കാരണം. തുടര്‍ന്ന് ഭര്‍ത്താവിന് ഏറ്റവും പ്രിയപ്പെട്ട രണ്ടാം ഭാര്യയിലുള്ള മകളെ കൊലപ്പെടുത്താന്‍ 14 കാരനായ മകനുമായി ചേര്‍ന്ന് ഇവര്‍ ഗൂഢാലോചന നടത്തി.

സംഭവദിവസം വനത്തിലേക്കു വിളിച്ചുകൊണ്ടു പോയ രണ്ടാനമ്മ, 14 വയസുകാരനായ മകനും സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കൈമാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇവര്‍ കൂട്ടമാനഭംഗത്തിനിരയാക്കുകയും രണ്ടാനമ്മ കഴുത്തറുത്തു കൊലപ്പെടുത്തുകയുമായിരുന്നു.

അതുകൊണ്ടൊന്നും ക്രൂരത തീര്‍ന്നില്ല. അക്രമികളിലൊരാള്‍ കത്തി ഉപയോഗിച്ച് കണ്ണ് ചൂഴ്‌ന്നെടുത്തു. മറ്റൊരാള്‍ ദേഹമാസകലം ആസിഡൊഴിക്കുകയും ചെയ്തു. മൃതദേഹം വികൃതമാക്കിയ ശേഷം മരക്കമ്പുകളും മറ്റുമിട്ട് മൃതദേഹം മൂടുകയായിരുന്നു. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ എല്ലാ പ്രതികളഉം അറസ്റ്റിലായതായി പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 9-Year-Old Gang-molested, Eyes Gouged; Strangled By Stepmother In Kashmir, Srinagar, News, Local-News, Molestation, Crime, Criminal Case, Jammu, Police, Arrested, Complaint, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?