ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; ഇന്ത്യന്‍ ഫുട്‌ബോളിനു വേണ്ടി മാത്രമായി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പുതിയ ചാനല്‍

മുംബൈ:(www.kvartha.com 16/09/2018) ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന തീരുമാനം പ്രഖ്യാപിച്ച് സ്റ്റാര്‍ സ്‌പോട്‌സ് ഇന്ത്യ. ഇന്ത്യയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് മാത്രമായി പുതിയ ചാനല്‍ ആരംഭിക്കുന്നു. സ്റ്റാര്‍ സ്‌പോട്‌സ്, സ്റ്റാര്‍ സ്‌പോട്‌സ് ത്രീ എന്ന പേരിലുളള ചാനലില്‍ ഇനി ഇന്ത്യയുമായി ബന്ധപ്പെട്ട ഫുട്‌ബോള്‍ മത്സരങ്ങള്‍ മാത്രമായിരിക്കും സംപ്രേഷണം ചെയ്യുക. ഇന്ത്യന്‍ ഫുട്‌ബോളിന് സ്വന്തമായൊരു ചാനല്‍ എന്ന ഫുട്‌ബോള്‍ പ്രേമികളുടെ ഏറെ നാളത്തെ സ്വപ്‌നമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്.

തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുതിയ ചാനല്‍ തുടങ്ങുന്ന വിവരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് അറിയിച്ചത്. ഐഎസ്എല്ലിന്റെ ഏറ്റവും പുതിയ എഡിഷനാകും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ത്രീയില്‍ സംപ്രേഷണം ചെയ്യുന്ന ആദ്യ പ്രധാന ടൂര്‍ണമെന്റ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ത്രീ ഇന്ന് മുതല്‍ ആരാധകര്‍ക്ക് ലഭ്യമാകും.

News, Mumbai, National, Football, Sports,Star to launch new channel dedicated to Indian football

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Football, Sports,Star to launch new channel dedicated to Indian football


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?