വിവാദ പ്രസ്താവന: റിയാസ് മൗലവി കേസ് നടത്തിപ്പ് കമ്മിറ്റിയും ചൂരി ജമാഅത്ത് കമ്മിറ്റിയും വെള്ളിയാഴ്ച യോഗം ചേരും
കാസര്‍കോട്: (www.kasargodvartha.com 13.09.2018) റിയാസ് മൗലവി കേസ് നടത്തിപ്പ് കമ്മറ്റിയും ചൂരി ജമാഅത്ത് കമ്മറ്റിയും വെള്ളിയാഴ്ച യോഗം ചേരും. കഴിഞ്ഞ ദിവസം റിയാസ് മൗലവി വധക്കേസ് നടത്തിപ്പ് കമ്മറ്റിയുടെതായി വന്ന പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിലപാടുകളില്‍ ഐക്യമുണ്ടാക്കാനും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നതെന്ന് പള്ളി കമ്മിറ്റി സെക്രട്ടറി സി.എച്ച് സത്താര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
റിയാസ് മൗലവി കേസ് ചൂരി ജുമാ മസ്ജിദ് കമ്മിറ്റിയും പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന 23 പേര്‍ ഉള്‍പ്പെടുന്ന നടത്തിപ്പ് കമ്മറ്റിയുമാണ് നിര്‍വ്വഹിച്ചു വരുന്നത്. ഇപ്പോള്‍ നടത്തിപ്പ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവന അനുചിതമാണെന്നും ചിലരെ മഹത്വല്‍ക്കരിക്കാനാണെന്നും പൊതു സമൂഹത്തില്‍ നിന്നും സമുദായ അംഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നടത്തിപ്പ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളുമായി പ്രസ്താവന നടത്തുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് നടത്തിപ്പ് കമ്മറ്റിയിലെ പല അംഗങ്ങളും സൂചിപ്പിക്കുന്നത്.
ഈ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്. പി. ജയരാജന്‍ മാത്രമല്ല സ്ഥലം സന്ദര്‍ശിച്ച് കൊലപാതകത്തെ അപലപിക്കുകയും വര്‍ഗ്ഗീയ ഛിദ്ര ശക്തികളെ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്തിട്ടുള്ളത്. ജമാഅത്ത് കമ്മിറ്റിയും നടത്തിപ്പ് കമ്മിറ്റിയും മുന്നോട്ട് വെച്ച കാര്യങ്ങളൊന്നും ഭരണ തലത്തില്‍ അംഗീകരിച്ചിട്ടില്ല. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല സമീപനം ഉണ്ടായിട്ടില്ല. കോടതിയില്‍ ഈ വാദത്തെ സര്‍ക്കാര്‍ അഭിഭാഷകര്‍ എതിര്‍ക്കുകയായിരുന്നു. റിയാസ് മൗലവിയുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. പൊതു സമൂഹത്തെ ഞെട്ടിച്ച ഈ കൊലക്കേസില്‍ പ്രമുഖ അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുക എന്നത് സര്‍ക്കാരിന്റെ കൂടി ബാധ്യതയാണ്. കേസില്‍ സ്‌പെഷ്യല്‍ ടീമിനെ നിയമിച്ചതും പല പ്രധാന കേസുകളിലും സ്വീകരിക്കുന്ന നടപടി മാത്രമാണ്. ഇതെല്ലാം ആരുടെയെങ്കിലും കഴിവു കൊണ്ടാണെന്ന് പറഞ്ഞ് വാഴ്ത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും നടത്തിപ്പ് കമ്മറ്റിയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും ജമാഅത്ത് കമ്മറ്റിയിലെ പലര്‍ക്കും അദിപ്രായമുണ്ട്.
വിവാദമുണ്ടാക്കി കേസിന്റെ സുഗമമായ നടത്തിപ്പിന് തടസ്സം ഉണ്ടാക്കരുതെന്ന് അഭിപ്രായം ഉള്ളത് കൊണ്ടാണ് ഇതേ കുറിച്ച് പ്രതികരിക്കാതിരി രുക്കുന്നതെന്നാന്ന് അംഗങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. മുസ്ലീം ലീഗ് നടപടി സ്വീകരിച്ച അഡ്വ. ഷുക്കൂറിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം റിയാസ് മൗലവി നടത്തിപ്പ് കമ്മിറ്റി ഏറ്റെടുത്തത് ശരിയായില്ലെന്ന അഭിപ്രായവും അംഗങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന യോഗത്തിന് ശേഷം ഔദ്യോഗികമായി നിലപാട് വ്യക്തമാക്കാമെന്ന് ബന്ധപ്പെട്ടവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Related News:
റിയാസ് മൗലവി വധക്കേസില്‍ എല്ലാ സഹായങ്ങളും ചെയ്തത് സി പി എം നേതാവ് പി ജയരാജനും, അഡ്വ. സി ഷുക്കൂറുമെന്ന് കേസ് നടത്തിപ്പ് കമ്മിറ്റി; ഷുക്കൂറിനെതിരെയുള്ള മുസ്ലിം ലീഗ് നടപടി പിന്‍വലിക്കണമെന്നും ആവശ്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder-case, Committee, Choori, Controversial Statement; Committee meeting will be conducted on Friday
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment