കണ്ണൂരില്‍ മുസ്ലീംപള്ളി കല്ലറിഞ്ഞ് തകര്‍ത്ത കേസ്; പ്രതികള്‍ പരാതിക്കാരായ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തന്നെയെന്ന് പോലീസ്
കണ്ണൂര്‍: (www.kvartha.com 28.09.2018) കണ്ണൂരില്‍ മുസ്ലീംപള്ളി കല്ലറിഞ്ഞ് തകര്‍ത്ത കേസില്‍ പ്രതികള്‍ പരാതിക്കാരായ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തന്നെയെന്ന് പോലീസ്. രണ്ട് വര്‍ഷം മുമ്പ് കണ്ണൂര്‍ നെല്ലിക്കപ്പാലം കാലടിയില്‍ മുസ്ലിം പള്ളി കല്ലെറിഞ്ഞ് തകര്‍ത്തെന്ന കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പള്ളി കല്ലെറിഞ്ഞ് പൊളിച്ചുവെന്ന് പരാതി നല്‍കിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ് കേസിലെ പ്രതികളെന്ന് കണ്ടെത്തി. സംഭവത്തില്‍ കാലടി സ്വദേശിയും മുസ്ലിം ലീഗ് സ്വദേശിയുമായ അലസന്‍ ഖാദര്‍ എന്ന അബ്ദുല്‍ ഖാദര്‍ (28), മൊയ്തു നിസാമി (38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുവാനും സംഘര്‍ഷമുണ്ടാക്കാനുമാണ് പ്രതികള്‍ ശ്രമിച്ചതെന്നും പോലീസ് വ്യക്തമാക്കി.
2016 മേയ് ഒന്നിന് കാലടിയില്‍ ഇടത് സംഘടനകള്‍ നടത്തിയ പൊതുയോഗത്തിനിടെ കല്ലേറും സംഘര്‍ഷവുമുണ്ടായിരുന്നു. സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് തൊട്ടുപിന്നാലെ കാലടിയിലെ ജുമാ മസ്ജിദിന് നേരെ കല്ലേറുണ്ടായി. സംഭവത്തില്‍ പള്ളിക്ക് കേടുപാടുണ്ടായി. ഇതിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നായിരുന്നു ലീഗിന്റെ പ്രചാരണം.
തുടര്‍ന്ന് കേസില്‍ ഇപ്പോള്‍ പിടിലായ പ്രതികള്‍ അടക്കം മയ്യില്‍ പോലീസില്‍ പരാതി നല്‍കുകയും കേസില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ തെളിവുകള്‍ ഇല്ലെന്ന് കണ്ട് അന്വേഷണ നടപടികള്‍ കണ്ണൂര്‍ സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മരിവിപ്പിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നാട്ടുകാരുടെ പരാതിയില്‍ കണ്ണൂര്‍ ഡി.വൈ.എസ്.പി കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Muslim youth thrashed, stones thrown at mosque in Kannur, Kannur, News, Mosque, Stone Pelting, Police, Arrested, Probe, Clash, Kerala, Religion, Politics.

Powered by Info News For You

Comments
Post a Comment