ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന കേസിലെ പ്രതിയായ ശംഭുലാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു

ലക്‌നൗ: (www.kvartha.com 18.09.2018) യു.പിയില്‍ ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന കേസിലെ പ്രതിയായ ശംഭുലാല്‍ റെഗാര്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. നവനിര്‍മ്മാണ്‍ സേനയുടെ സ്ഥാനാര്‍ത്ഥിയായാണ് ശംഭുലാല്‍ മത്സരിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ആഗ്രയില്‍ നിന്നാണ് ശംഭുലാല്‍ മത്സരിക്കുക എന്ന് നവനിര്‍മ്മാണ്‍ സേന നേതാവായ അമിത് ജനി വ്യക്തമാക്കിയതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതക കുറ്റത്തിന് ഇപ്പോള്‍ ജോദ്പുര്‍ ജയിലില്‍ കഴിയുന്ന ശംഭുലാല്‍ അവിടെ നിന്ന് തന്നെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്നാണ് സൂചന.

Shambhulal Regar, Who Hacked Muslim Man on Camera, May Contest Lok Sabha Polls From Agra, News, Report, Allegation, Lok Sabha, Election, Politics, Media, Murder, Crime, Criminal Case,National

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാജസ്ഥാനില്‍ ബംഗാളില്‍ നിന്നും വന്ന മുസ്ലീം യുവാവ് അഫ്രാസുല്‍ ഖാന്‍ എന്നയാളെ ശംഭുലാല്‍ കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ രാജ് സമന്ദില്‍ ജോലി ചെയ്തിരുന്ന യുവാവിനെ മഴു ഉപയോഗിച്ച് വെട്ടിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shambhulal Regar, Who Hacked Muslim Man on Camera, May Contest Lok Sabha Polls From Agra, News, Report, Allegation, Lok Sabha, Election, Politics, Media, Murder, Crime, Criminal Case,National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?