'റുക്കോ': ഉപയോഗത്തിനു ശേഷം പുറന്തള്ളുന്ന പാചക എണ്ണയില്‍ നിന്നു ബയോ ഡീസല്‍

കോട്ടയം: (www.kvartha.com 05.09.2018) അടുക്കളയിലെ ഉപയോഗത്തിനു ശേഷം പുറന്തള്ളുന്ന പാചക എണ്ണയില്‍ നിന്നു ബയോ ഡീസല്‍ ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയുമായി ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്‌ഐ) രംഗത്ത്. എണ്ണയില്‍ വറുത്തെടുക്കുന്ന വിഭവങ്ങള്‍ ഏറെയുള്ള കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണു 'റുക്കോ' എന്നു പേരിട്ടിരിക്കുന്ന പദ്ധതി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്.

ബയോ ഡീസല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ബിഡിഎഐ) സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി വഴി ഈ സാമ്പത്തിക വര്‍ഷം 8.63 കോടി ലീറ്റര്‍ ബയോഡീസല്‍ ഉല്‍പാദിപ്പിച്ചു വിതരണം ചെയ്യാനും പദ്ധതിയുണ്ട്. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതിനെതിരെയുള്ള ബോധവല്‍ക്കരണവും പദ്ധതി ലക്ഷ്യംവെക്കുന്നു. ഉപയോഗിച്ച എണ്ണ പുറത്തേക്ക് ഒഴുക്കുന്നതും ഇതു വഴി തടയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Biodiesel association plans to launch used cooking oil aggregation system, Kottayam, News, Business, Technology, Bangalore, National

ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ ഓരോ വര്‍ഷവും സംഭരിക്കുന്ന പാചക എണ്ണ ശേഖരത്തിലും വര്‍ധനയുള്ളതു പദ്ധതിക്കു മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് കണക്കൂട്ടുന്നത്. ബയോ ഡീസലിനുള്ള ചരക്കു സേവന നികുതി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ആക്കിയതും പദ്ധതിക്കു ഗുണമാകും. ഇതു വരെ 64 കമ്പനികളാണു ബയോഡീസല്‍ ശേഖരിക്കുന്നത്.

ബംഗളൂരു ആസ്ഥാനമായ ഗ്രീന്‍ ഫ്യൂവല്‍സ് കേരളത്തില്‍ നിന്നടക്കം പാചക എണ്ണ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതിവര്‍ഷം 1200 ടണ്‍ പാചക എണ്ണയാണ് ഇവര്‍ ബയോ ഡീസലാക്കി മാറ്റുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Biodiesel association plans to launch used cooking oil aggregation system, Kottayam, News, Business, Technology, Bangalore, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?