'സെഞ്ചുറി' അടിക്കാനൊരുങ്ങി പെട്രോള്‍; പമ്പുകളില്‍ ഡിസ്‌പ്ലെ പരിഷ്‌കരണം ആരംഭിച്ചു

കൊച്ചി: (www.kvartha.com 18/09/2018) ഇന്ധനവില നൂറിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായി. രാജ്യത്തെ പമ്പുകളില്‍ ഇതിനായി ഡിസ്‌പ്ലെ പരിഷ്‌കരണം ആരംഭിച്ചു. പ്രീമിയം പെട്രോള്‍ ദിവസങ്ങള്‍ക്കകം തന്നെ നൂറിലെത്തുമെന്നാണ് കരുതുന്നത്. മുംബൈയിലും മറ്റും ഇപ്പോള്‍ തന്നെ 90 കടന്നിരിക്കുകയാണ്. നിലവില്‍ 99.99 വരെ മാത്രമേ പമ്പുകളിലെ ഡിസ്‌പ്ലെയില്‍ തെളിയുകയുള്ളൂ. ഈ സാഹചര്യത്തിലാണ് പമ്പുകളിലെ ഡിസ്‌പ്ലേ മാറ്റുന്നതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയതായി എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.

കേന്ദ്രീകൃതമായാണ് പമ്പുകളിലെ ഡിസ്‌പ്ലേ പ്രവര്‍ത്തിക്കുന്നത്. ഇതിന് കേന്ദ്ര സെര്‍വറിലും ഓരോ ഔട്ട്‌ലെറ്റിലുമുള്ള ഡിസ്‌പ്ലെയിലും മാറ്റങ്ങള്‍ വരുത്തണം. പമ്പുകള്‍ അടച്ചിടാതെ ഇതു മാറ്റുന്നതിനുള്ള ആലോചനകളാണ് കമ്പനികള്‍ നടത്തുന്നത്.

 News, Kochi, Kerala, Petrol Price, Fuel Prices Hike Again, Petrol Threatens To Touch Rs 90 In Mumbai


്അതിനിടെ തുടര്‍ച്ചയായ അമ്പതാം ദിവസവും ഇന്ധന വില വര്‍ധന തുടര്‍ന്നു. സംസ്ഥാനത്ത് ചൊവ്വാഴ്ചയും പെട്രോളിനും ഡീസലിനും വില കൂടി. ലിറ്ററിന് 10 പൈസ വീതമാണ് വര്‍ധിച്ചത്. 84 രൂപ 27 പൈസയാണ് കൊച്ചിയിലെ പെട്രോള്‍ വില. ഡീസലിന് 77.90 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.40 രൂപ നല്‍കണം. ഡീസലിന് 78.97 രൂപ. കോഴിക്കോടും സമാനമായ വര്‍ധനയുണ്ട്. പെട്രോളിനും ഡീസലിനും യഥാക്രമം 85.03 രൂപയും, 78.65 രൂപയുമാണ് വില.

കേരളത്തില്‍ ഡീസല്‍ വില ചില സ്ഥലങ്ങളില്‍ ലിറ്ററിന് 80 രൂപ കടന്നുകഴിഞ്ഞു. തിരുവനന്തപുരം നഗരത്തിന് പുറത്ത് ഡീസലിന് വില 80.22 രൂപ വരെയെത്തി. നഗരത്തില്‍ 78.87 രൂപയായിരുന്നു വില. ഗതാഗതച്ചെലവേറുന്നതിനാല്‍ നഗരത്തിന് പുറത്ത് ഇന്ധനവില ഒന്നേകാല്‍ രൂപ വരെ ഉയരും. കോഴിക്കോടും നഗരത്തിന് പുറത്ത് ഡീസല്‍ വില ലിറ്ററിന് 80 രൂപയിലേക്ക് അടുക്കുകയാണ്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ പെട്രോള്‍വില 85 രൂപ കടന്നു. രണ്ടു ജില്ലകളിലും നഗരത്തിന് പുറത്തുളള വില 86 രൂപയ്ക്ക് മുകളിലാണ്. കൊച്ചിയിലും നഗരത്തിന് പുറത്ത് വില 85 കടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Petrol Price, Fuel Prices Hike Again, Petrol Threatens To Touch Rs 90 In Mumbai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?