ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളെ കമ്പ്യൂട്ടര്‍ പഠിപ്പിക്കും

പള്ളിക്കര: (www.kasargodvartha.com 06.09.2018) നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ പ്രാഗത്ഭ്യം നേടിയ ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി.ക്ലബ്ബ് കുട്ടികള്‍ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് കുട്ടികളാണ് അധ്യാപക ദിനത്തില്‍ രക്ഷിതാക്കളെ കമ്പ്യൂട്ടര്‍ പരിശീലിപ്പിച്ചു കൊണ്ട് അധ്യാപക വൃത്തിയിലേക്ക് കടക്കുന്നത്. വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലുമാണ് ക്ലാസുകള്‍ നടക്കുക.



ഇതിനായി 20 ഓളം കുട്ടികളെ സജ്ജരാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങള്‍, മലയാളം-ഇംഗ്ലീഷ്-കന്നട തുടങ്ങിയ ഭാഷാ ടൈപ്പിംഗ്, ഓഫീസ് പാക്കേജ്, ഇന്റെര്‍നെറ്റ് തുടങ്ങിയ നിത്യ ജീവിതത്തില്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. തുടര്‍ പഠനം ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അതിനുള്ള അവസരം കൂടി ഒരുക്കിയിട്ടുണ്ട്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിലാണ് പഠനം.

കമ്പ്യൂട്ടര്‍ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സീനിയര്‍ അസിസ്റ്റന്റ് വിജയകുമാറിന്റെ അധ്യക്ഷതയില്‍ പ്രധാനാധ്യാപിക എം ഭാരതിഷേണായി നിര്‍വ്വഹിച്ചു. എസ്.ആര്‍.ജി കണ്‍വീനര്‍ പ്രണാബ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, മദര്‍ പി.ടി.എ പ്രസിഡണ്ട് സുജാത ബാലന്‍, ഡോ. സുനില്‍ കുമാര്‍, മനോജ് പിലിക്കോട്, പ്രഭാവതി പെരുമണ്‍തട്ട തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ലിറ്റില്‍ കൈറ്റ്‌സ് മാസ്റ്റര്‍ എം. അഭിലാഷ് രാമന്‍ സ്വാഗതവും ലിറ്റില്‍ കൈറ്റ്‌സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Pallikara, Computer, Top-Headlines, Students, This School Students will teach computer for parents
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?