പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ബിജെപി
ആലപ്പുഴ: (www.kvartha.com 25.09.2018) പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ബിജെപി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലെ വിവേചനവും അഴിമതിയും അവസാനിപ്പിക്കണമെന്നും പ്രളയത്തില്‍ തകര്‍ന്ന കുട്ടനാട്ടിലെ കര്‍ഷകര്‍ക്കുവേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ബിജെപി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ഡി അശ്വനീദേവ് ആവശ്യപ്പെട്ടു.
കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പുണ്ടായിട്ടും ഡാമുകളിലെ ജലനിരപ്പ് കൃത്യമായി ക്രമീകരിക്കാതെ പ്രളയത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായിട്ടുണ്ട്. യാതൊരു മുന്നറിയിപ്പുകളും കൂടാതെയാണ് ഡാമുകള്‍ എല്ലാം തുറന്ന് ജനങ്ങളെ പ്രളയത്തിന്റെ കെടുതിയിലേക്ക് സര്‍ക്കാര്‍ തള്ളിവിട്ടത്. ഇതിന്റെ പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന ഉണ്ടോ എന്നുള്ളത് സംശയിക്കേണ്ടിയിരിക്കുന്നു. ദുരിതാശ്വാസത്തിനു ശേഷമുള്ള സര്‍ക്കാര്‍ നടപടികള്‍ ഇത് ശരിവെക്കുന്നതാണ്. ഇത്രയും വലിയ പ്രളയം ഉണ്ടായിട്ടും കര്‍ഷക പ്രസ്ഥാനം കൊണ്ട് കെട്ടിപ്പെടുത്തിയ പാര്‍ട്ടിയുടെ മുഖ്യമന്ത്രി നാളിതുവരെ കുട്ടനാട് സന്ദര്‍ശിച്ചിട്ടില്ല എന്നത് തന്നെ പ്രളയ ബാധിതരോടുള്ള സര്‍ക്കാര്‍ സമീപനം എന്താണെന്ന് വ്യക്തമാണ്. ഡി അശ്വനീദേവ് പറഞ്ഞു.
കേരളത്തെ പ്രളയത്തില്‍ മുക്കിയ ഇടതുസര്‍ക്കാരിനെതിരെ ആലപ്പുഴ ടൗണില്‍ നടന്ന ജനകീയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ടൗണ്‍ ഏരിയ പ്രസിഡണ്ട് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗീതാ രാംദാസ് മുഖ്യപ്രഭാഷണം നടത്തി.
ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി വിനോദ് കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ജി മോഹനന്‍, സെക്രട്ടറി എന്‍ ഡി കൈലാസ്, ട്രഷറര്‍ വാസുദേവക്കുറുപ്പ്, ജില്ലാ കമ്മറ്റി അംഗം കെ വി ഉണ്ണികൃഷ്ണ മേനോന്‍, തുമ്പോളി ഏരിയ പ്രസിഡണ്ട് സജി പി ദാസ്, മറ്റു ഭാരവാഹികളായ മനു ഉപേന്ദ്രന്‍, സനല്‍ കുമാര്‍, അമ്പീശന്‍, പോള്‍ ഏലിയാസ്, വേണു വാഴുവേലി എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Alappuzha, BJP, Kerala, Flood, BJP Leader, Kuttanad, Need Special package for Kuttanad: BJP

Powered by Info News For You

Comments
Post a Comment