മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കി പൊന്നമ്മയും ലക്ഷ്മിയും

കാസര്‍കോട്: (www.kasargodvartha.com 06.09.2018) വാര്‍ധക്യകാല അവശതകള്‍ ഏറെ അലട്ടുന്നുണ്ടെങ്കിലും നാടിനായി തങ്ങളാലാകുന്ന സഹായം നല്‍കി വ്യത്യസ്തരാകുകയാണു പൊന്നമ്മയും ലക്ഷ്മിയും. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള കാസര്‍കോട് പരവനടുക്കം ഗവ. വൃദ്ധമന്ദിരത്തിലെ താമസക്കാരായ ഡി.എം പൊന്നമ്മ (67), സി. ലക്ഷ്മി (66) എന്നിവരാണ് അവരുടെ വാര്‍ധക്യകാല പെന്‍ഷനില്‍ നിന്നും 16,000 രൂപ നവകേരള നിര്‍മ്മിതിക്കായി സംഭാവന ചെയ്തിരിക്കുന്നത്. കാസര്‍കോട് കളക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബുവിനാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഇരുവരും കൈമാറിയത്.

സംസ്ഥാനം നേരിട്ട മഹാപ്രളയത്തെക്കുറിച്ച് ടെലിവിഷന്‍ വാര്‍ത്തകളില്‍ നിന്നാണ് ഇവര്‍ അറിയുന്നത്. തങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന ചിന്തയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷനായി ലഭിച്ച തുക നല്‍കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിക്കുന്നത്. തീരുമാനം വൃദ്ധമന്ദിരത്തിലെ സുപ്രണ്ട് പി.എം പങ്കജാക്ഷനെ അറിയിച്ചു. അദ്ദേഹം തീരുമാനത്തെ പ്രോത്സാഹിപ്പിച്ചു. വാര്‍ധക്യകാല പെന്‍ഷന്‍ ലഭിച്ച തുകയില്‍ പൊന്നമ്മയുടെ അക്കൗണ്ടിലുണ്ടായ 10,000 രൂപയും ലക്ഷ്മിയുടെ അക്കൗണ്ടിലെ ആറായിരം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Pension, Trending, Ponnamma and Lakshmi gives Pension amount to CM's relief fund
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?