ഉള്ളാള്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി
ഉള്ളാള്‍ (www.evisionnews.co): ഉള്ളാള്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 31 സീറ്റുകളില്‍ 13 സീറ്റാണ് കോണ്‍ഗ്രസ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ബിജെപിക്ക് ആറും എസ്ഡിപിഐക്ക് ആറും ജനതാദള്‍ എസിന് നാലു സീറ്റുമാണ് ലഭിച്ചത്. രണ്ടു സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. അതേസമയം ഭരണം ലഭിക്കാന്‍ വേണ്ടി എസ്ഡിപി ഐയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ യു.ടി ഖാദര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് നടന്നത്.
Powered by Info News For You

Comments
Post a Comment