ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിലും തിളങ്ങി ലിയാന

കാസര്‍കോട്: (www.kasargodvartha.com 25.09.2018) ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിലും തിളങ്ങി കാസര്‍കോട്ടുകാരി ലിയാന ഫാത്വിമ. തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ സീനിയര്‍ വനിതാ വിഭാഗത്തില്‍ 50 മീറ്റര്‍ ബട്ടര്‍ ഫ്ളൈസില്‍ 29 സെക്കന്‍ഡില്‍ നീന്തിക്കയറിയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ലിയാന വെങ്കലം സ്വന്തമാക്കി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്.



ഹരിയാനയെ പ്രതിനിധീകരിച്ച് മത്സരിച്ച ദിവ്യ സാതിജയ്ക്കാണ് സ്വര്‍ണം ലഭിച്ചത്. കേണിശ ഗുപ്ത (എസ്എഫ്‌ഐ) വെള്ളിയും കരസ്ഥമാക്കി. ദേശീയ സീനിയര്‍ വിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ ലിയാനയുടെ കന്നി അങ്കമായിരുന്നു ഇത്. എന്നിട്ടും മികച്ച പ്രകടനം കാഴ്ച വെച്ച് ലിയാനയ്ക്ക് മെഡലില്‍ മുത്തമിടാന്‍ കഴിഞ്ഞു.

നേരത്തെ സബ് ജൂനിയര്‍ വിഭാഗത്തില്‍ ദേശീയ തലത്തില്‍ ഒന്നിലധികം സ്വര്‍ണം നേടിയിരുന്നു. കൊച്ചി ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ പഠനം നടത്തുന്ന ലിയാന മേല്‍പറമ്പ സ്വദേശിയായ നിസാര്‍- റാഹില ദമ്പതികളുടെ മകളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Liyana Got bronze medal in National Aquatic Championship 50 m Butterfly
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?