സ്‌കൂള്‍ കലോത്സവം ഉള്‍പ്പെടെ സര്‍ക്കാരിന്റെ എല്ലാ ആഘോഷങ്ങളും ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെച്ചു

തിരുവനന്തപുരം: (www.kvartha.com 04.09.2018) സ്‌കൂള്‍ കലോത്സവം ഉള്‍പ്പെടെ സര്‍ക്കാരിന്റെ എല്ലാ ആഘോഷങ്ങളും ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെച്ചു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം സംസ്ഥാനത്ത് ആഘോഷങ്ങള്‍ ഒന്നും തന്നെ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവം, ഐ.എഫ്.എഫ്.കെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള), ടൂറിസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ എന്നിവ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി.

Govt plans to cancel State School Arts fest 2018, Thiruvananthapuram, News, Politics, Education, Rain, Flood, school, Travel & Tourism, Chief Minister, Kerala

ഇതിനായി നീക്കിവച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം. ഗവര്‍ണറുടെ ഉത്തരവ് പ്രകാരം പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവിറക്കിയത്.
Keywords: Govt plans to cancel State School Arts fest 2018, Thiruvananthapuram, News, Politics, Education, Rain, Flood, school, Travel & Tourism, Chief Minister, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?