മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു
തിരുവനന്തപുരം: (www.kvartha.com 02.09.2018) മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു. അമേരിക്കയിലെ മയോക്ലിനിക്കിലാണ് അദ്ദേഹം വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും വിധേയനാകുക.
കഴിഞ്ഞമാസം 19നാണ് യാത്ര തീരുമാനിച്ചിരുന്നതെങ്കിലും പ്രളയദുരന്തത്തെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ ചുമതല ജയരാജന് നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ഇ-ഫയല്‍ വഴി ഫയലുകള്‍ കൈകാര്യ ചെയ്യും. മൂന്ന് ആഴ്ചയ്ക്ക് ശേഷം മടങ്ങിയെത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ചികിത്സയെക്കുറിച്ചും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയെക്കുറിച്ചും അദ്ദേഹം ഗവര്‍ണറുമായി ചര്‍ച്ച നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, CM, Pinarayi vijayan, America, CM leaves to america

Powered by Info News For You

Comments
Post a Comment