ഗുഡ്‌സ് ട്രെയിനിലെ ടാങ്കറില്‍ നിന്നും വാതകം ചോര്‍ന്ന് തീപിടുത്തം; വന്‍ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

കോട്ടയം: (www.kvartha.com 15/09/2018) ഗുഡ്സ് ട്രെയിനിലെ ടാങ്കറില്‍ നിന്നും വാതകം ചോര്‍ന്ന് തീപിടുത്തം. കൊച്ചിയില്‍ നിന്നും ഇന്ധനവുമായി പോയ ഗുഡസ് ട്രെയിനിന്റെ ടാങ്കറിനാണ് കോട്ടയം മുട്ടമ്പലം റെയില്‍വെ ഗേറ്റിന് സമീപത്തുവെച്ച് തീപിടിച്ചത്. അഗ്നിശമനസേനയുടെ സമയോചിത ഇടപെടല്‍ മൂലമാണ് വന്‍ദുരന്തം ഒഴിവായത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

തിരുനല്‍വേലിയിലേക്ക് ഇന്ധനവുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ അവസാനത്തെ ടാങ്കറിലാണ് വാതകം ചോര്‍ന്ന് തീ പടര്‍ന്നത്. ടാങ്കിന് പുറത്തേയ്ക്ക് ഒഴുകിയ ഇന്ധനത്തില്‍ ഇലക്ട്രിക്ക് ലൈനില്‍ നിന്നും തീപ്പൊരി ചിതറി തീപടരുകയായിരുന്നു. നാട്ടുകാര്‍ അലറി വിളിച്ചതോടെ എഞ്ചിന്‍ നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങി. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kottayam, Train, Fire, News, Tanker, Gas, Kottayam; Fire in train after Gas leakage


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?