പെട്രോള്‍ വില കുതിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കുഞ്ഞു നൗഫാന്റെ കുതിര സവാരി
മലപ്പുറം (www.evisionnews.co): ഡീസലിനും പെട്രോളിനും വിലകൂടുമ്പോള്‍ നൗഫാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ കുതിര സവാരി സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ന്യൂജനറേഷന്‍ പിള്ളാരെപ്പോലെ ബൈക്കിലും സ്‌കൂട്ടറിലും ചീറിപാഞ്ഞു സ്‌കൂളിലെത്തുമ്പോള്‍ കുതിരപ്പുറത്താണ് നൗഫാന്‍ എത്തുന്നത്. മലപ്പുറം കാളികാവ് അഞ്ചച്ചെവിടി ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് നൗഫാന്‍.
കുതിരപ്പുറത്തേറി സ്‌കൂളിലേക്ക് പോകുന്ന കുഞ്ഞു നൗഫാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. ഡീസലിനും പെട്രോളിനും വില കുതിച്ചുയരുമ്പോള്‍ നൗഫാന്റെ സ്‌കൂള്‍ യാത്ര മാതൃകയാക്കാനാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന പ്രതികരണം. സ്‌കൂളില്‍ പോകുമ്പോള്‍ മാത്രമല്ല നൗഫാന്‍ കുതിര വണ്ടി ഉപയോഗിക്കുന്നത്. പത്തു കിലോമീറ്റര്‍ അകലെയുള്ള അമ്മവീട്ടില്‍ പോകാനും കടയിലേക്കും കളി സ്ഥലത്തേക്ക് പോകാനും നൗഫാന്‍ കുതിരവണ്ടിയാണ് ഉപയോഗിക്കുന്നത്.
Powered by Info News For You

Comments
Post a Comment